മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. ബി.
ആലപ്പുഴ: മുഖ്യതെഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാർ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും അദ്ദേഹത്തെ പുറത്താക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് ആവശ്യപ്പെട്ടു. ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായിട്ടുള്ള കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖ്യതപാൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഗ്യാനേഷ്കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോലം കത്തിച്ചു.കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. പി.ജെ.മാത്യു അധ്യക്ഷനായി.
യു.മുഹമ്മദ്,ഡി.സുഗതൻ,ജോൺസൺ ഏബ്രഹാം, കെ.പി. ശ്രീകുമാർ, ഇ.സമീർ, എബി കുര്യാക്കോസ്, കറ്റാനം ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews