ക്രൈസ്റ്റ് കോളജിന്റെ സാമൂഹ്യസേവന സംഘടനയായ തവനിഷിന്റേയും ഹെയര്ട്രീ എസ്തറ്റിക്സ് ക്ലിനിക് എല്‍എല്‍പിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹെയര്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ സാമൂഹ്യസേവന സംഘടനയായ തവനിഷ്, ഹെയര്ട്രീ എസ്തറ്റിക്സ് ക്ലിനിക് എല്‍എല്‍പിയുമായി സഹകരിച്ച് ഹെയര്ഹെല്ത്ത് ക്യാമ്പ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് ആദ്യ കണ്സള്ട്ടേഷനില് പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെയര്ട്രീ എസ്തറ്റിക് ക്ലിനിക്കിലെ ഡോക്ടര്‍മാരായ ഡോ. ജെ. ഗീതാഞ്ജലി, ഡോ. ആര്. ശില്പ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ക്യാമ്പില്‍ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകളും വിദഗ്ധ നിര്‍ദേശങ്ങളും പങ്കുവെച്ചു. എസ്പാത് ലാബിന്റെ സഹകരണത്തോടെ സൗജന്യ ഷുഗര്‍, ബിപി പരിശോധനകളും നടത്തി. കൂടാതെ സൗജന്യ മരുന്ന് വിതരണവും നടന്നു. പരിപാടിയില്‍ സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളി, തവനിഷ് പ്രസിഡന്റ്് നിമിഷ, സെക്രട്ടറി അഭിഷേക്, മറ്റ് തവനിഷ് വളണ്ടിയര്‍മാര്‍ എന്നിവരും പങ്കെടുത്തു.
Tags : Nattuvishesham District News