കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന വസ്ത്രം ഹാൻഡ്ലൂം മേള.
കോട്ടയം: ഹാൻഡ്ലൂം വൈവിധ്യങ്ങളുമായി കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ വസ്ത്രം ഹാൻഡ്ലൂം മേളയ്ക്കു തുടക്കം. കൈത്തറി, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, സാരികള്‍, വസ്ത്രസാമഗ്രികള്‍, ഖാദി കുര്‍ത്ത, സ്യൂട്ട് പീസുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ എക്സ്ക്ലൂസീവ് വിൽപ്പനയാണു മേളയിലുള്ളത്. പ്രദര്‍ശനത്തില്‍ കോട്ടണ്‍, സില്‍ക്ക് കൈത്തറി, കരകൗശല വസ്തുക്കള്‍, ഒറീസ ടൈ ആന്‍ഡ് ഡൈ, ഡ്രസ് മെറ്റീരിയല്‍, ഒറീസ സാരികള്‍, പശ്ചിമ ബംഗാള്‍ കോട്ടണ്‍ സാരികളുടെ ശേഖരവുമുണ്ട്.
കോട്ടണ്‍ സില്‍ക്ക് സാരികള്‍, ടോപ്പ്, കുര്‍ത്തികള്‍, ആഭരണങ്ങള്‍, ജയ്പുര്‍ ഹാന്‍ഡ് ബ്ലോക്ക് ഷര്‍ട്ട്, കാര്പെറ്റുകള്, ഖാദി ഷര്‍ട്ടുകള്‍, സ്യൂട്ട് പീസുകള്‍, ഫുല്‍ക്കാരി ദുപ്പട്ട, കുട്ടികളുടെ വസ്ത്രങ്ങള്‍, കൈകൊണ്ട് നിര്‍മിച്ച പായ, പോച്ചംപിള്ളി സാരികള്‍, പശ്ചിമബംഗാള്‍ കാന്ദ വര്‍ക്ക്, കുഷന് കവര്‍, ജയ്പുര്‍ വസ്ത്രങ്ങള്‍, സോഫ കവര്‍, ബെഡ്ഷീറ്റുകള്‍, ഹോം ഡെക്കറേറ്റീവ്സ്, ജയ്പുര്‍ സ്റ്റോണ്‍ ആഭരണങ്ങള്‍, ഭഗല്‍പുര്‍ ഡ്രസ് മെറ്റീരിയല്‍സ്, ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാന് കരകൗശല, കൈത്തറി ഉത്പന്നങ്ങളുടെ വൈവിധ്യത്തില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള നീല പേവിംഗ്, കുര്‍ജ പേവിംഗ്, ശരണ്‍പുര്‍ വുഡ് കൊത്തുപണികള്‍, മാര്‍ബിള്‍, ആര്‍ട്ടിഫാക്റ്റുകള്‍, രാജസ്ഥാന് ആഭരണങ്ങള്‍, രത്ന-സ്വര്‍ണ പ്ലേറ്റിംഗ്, ലഖ്നൗ സീക്കന്‍ കൊത്തുപണി, രാജസ്ഥാന്, ഉത്തര്‍പ്രദേശ് ബെഡ് റഗുകള്‍, കലംകാരി സാരികളും മറ്റ് തുണിത്തരങ്ങളും കമ്മലുകളും കുര്‍ത്തകളും, ബംഗാളി പ്യുവര്‍ കോട്ടണ്‍ വസ്ത്രങ്ങളും സാരികളും, മുല് മുല്, ചന്ദേരി, പശ്ചിമ ബംഗാള്‍, മധുര സുങ്കുടി, ലേഡീസ് ടോപ്പുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്നു. രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെയാണ് മേള. 8095 688238.
Tags : Local News Nattuvishesham Kottayam