x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​നാ​ടി​ക്കൊ​ല്ലി-ചേ​പ്പി​ല റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മെ​ന്ന്


Published: June 10, 2026 06:03 AM IST | Updated: June 10, 2026 06:03 AM IST

പു​ൽ​പ്പ​ള്ളി: എ​രി​യ​പ്പ​ള്ളി-​ക​ള​നാ​ടി​ക്കൊ​ല്ലി-​ചേ​പ്പി​ല റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം​മൂ​ലം ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ. ആ​ളൊ​ഴി​ഞ്ഞ തോ​ട്ടം മേ​ഖ​ല​യാ​യ​തി​നാ​ൽ പു​ൽ​പ്പ​ള്ളി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​തു​വ​ഴി ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

പ​ല​ത​വ​ണ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡാ​യ​തി​നാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ​ത​ന്നെ പാ​ർ​ക്ക് ചെ​യ്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​രി​ക് കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് ചോ​ദ്യം ചെ​യ്താ​ൽ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​തൂ​മൂ​ലം ഇ​വ​ർ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്.

ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ രാ​ത്രി​യാ​യാ​ലും തി​രി​ച്ചു​പോ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സി​ന്‍റേ​യും എ​ക്സൈ​സി​ന്‍റേ​യും ഭാ​ഗ​ത്തു​നി​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ത്ത​രം സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up