x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന് കാ​ച്ചി​ൽ വി​ള​വെ​ടു​പ്പ്


Published: November 13, 2025 08:45 AM IST | Updated: November 13, 2025 08:45 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ​യി​ലെ വ​ന​ഗ്രാ​മ​മാ​യ കു​മ​ഴി​യി​ൽ കാ​ച്ചി​ൽ വി​ള​വെ​ടു​പ്പു​കാ​ലം ക​ണ്ണീ​രി​ന്‍റേ​ത്. കാ​ല​വാ​സ്ഥ​വ്യ​തി​യാ​ന​വും വ​ന്യ​മൃ​ഗ​ശ​ല്യ​വും വി​ല​ക്കു​റ​വു​മാ​ണ് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.


ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള നൂ​ൽ​പ്പു​ഴ കു​മ​ഴി കാ​ച്ചി​ലി​ന്‍റെ വി​ള​വെ​ടു​പ്പാ​ണ് ഗ്രാ​മ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.


ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​യും ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. എ​ന്നാ​ൽ മ​ഴ​വി​ടാ​തെ നി​ന്ന​തും പി​ന്നീ​ടു​ണ്ടാ​യ ഇ​ല​ക​രി​ച്ചി​ൽ രോ​ഗ​വും കൃ​ഷി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​തി​നി​ടെ കാ​ട്ടാ​ന, മാ​ൻ, കു​ര​ങ്ങ്, പ​ന്നി അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് വി​ള​വെ​ടു​പ്പ് സ​മ​യു​ത്തു​ണ്ടാ​യ വി​ല​യി​ടി​വും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


സാ​ധാ​ര​ണ​നി​ല​യി​ൽ ഒ​രു ചു​വ​ട്ടി​ൽ നി​ന്ന് ര​ണ്ട് കി​ലോ വ​രെ കാ​ച്ചി​ൽ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ത് അ​രോ​കി​ലോ​യി​ൽ താ​ഴെ​യാ​യി മാ​റി. നീ​ണ്ടു​നി​ന്ന മ​ഴ​യും രോ​ഗ​ബാ​ധ​യു​മാ​ണ് ഇ​തി​നു​കാ​ര​ണ​മാ​യി ക​ർ​ഷ​ക​ർ ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.


അ​റു​പ​തു​കി​ലോ കാ​ച്ചി​ലി​ന് 2,100 രൂ​പ​യാ​ണ് വി​പ​ണി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷം 3600 രൂ​പ​വ​രെ ല​ഭി​ച്ചി​രു​ന്നു. നി​ല​വി​ലെ വി​ല​അ​നു​സ​രി​ച്ച് മു​ട​ക്ക് മു​ത​ൽ​പോ​ലും തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. നൂ​റ് ഏ​ക്ക​ർ വ​രു​ന്ന കു​മ​ഴി​യി​ലെ വ​യ​ലി​ൽ അ​ഞ്ച് വ​ർ​ഷം മു​ൻ​പ് വ​രെ പൂ​ർ​ണ​മാ​യും നെ​ൽ​കൃ​ഷി​യാ​യി​രു​ന്നു.

എ​ന്നാ​ൽ വ​ന്യ​മൃ​ഗ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ച്ചു. എ​റ​ണാ​കു​ള​ത്തേ​ക്ക് അ​ട​ക്കം നെ​ല്ല് ക​യ​റ്റി പോ​യി​രു​ന്ന ഗ്രാ​മ​ത്തി​ലെ കൃ​ഷി​യി​ടം പി​ന്നീ​ട്കാ​ച്ചി​ൽ കൃ​ഷി​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ഇ​വി​ട​ത്തെ കാ​ച്ചി​ലി​ന് ആ​വ​ശ്യ​ക്കാ​രേ​റെ ഉ​ണ്ടാ​യ​തോ​ടെ തൊ​ണ്ണൂ​റ് ശ​ത​മാ​നം കൃ​ഷി​യി​ട​വും കാ​ച്ചി​ൽ കൃ​ഷി​യി​ലേ​ക്ക് വ​ഴി​മാ​റി. മ​റ്റ് കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് വ​ന്യ​മൃ​ഗ​ശ​ല്യം താ​ര​ത​മ്യേ​ന കാ​ച്ചി​ൽ കൃ​ഷി​ക്ക് ഇ​ല്ലാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു.

പ​ക്ഷെ ഇ​ത്ത​വ​ണ കാ​ട്ടാ​ന​യും മാ​നു​മ​ട​ക്കം കാ​ച്ചി​ൽ കൃ​ഷി ന​ശി​പ്പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി​മാ​റി. ഇ​തി​നി​ടെ​യാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യും വി​ല​യി​ടി​വും ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ൽ ആ​ഴ്ത്തി​യ​ത്.

Tags : local nattuvishesham Harvesting

Recent News

Corehub Up