x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരിങ്ങാലക്കുടയിലെ ഹോ​ട്ട​ലു​ക​ളി​ല്‍ ആ​രോ​ഗ്യവ​കു​പ്പിന്‍റെ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: July 20, 2026 03:04 AM IST | Updated: July 20, 2026 03:04 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള സ്‌​പെ​ഷല്‍ സ്‌​ക്വാ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ല​മ്പ​ല ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ടീ ​ഷോ​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ന​ഗ​ര​സ​ഭ സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​സാ​ര്‍, പൊ​റ​ത്തി​ശേ​രി പ്രാ​ഥ​മി​ക​രോ​ഗ്യ കേ​ന്ദ്ര ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​കെ. അ​ജീ​ഷ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍.​ആ​ര്‍. ര​തീ​ഷ്, വി.​വി. ഷി​ജു, വി.​എ​സ്. സു​ജി​ത്, ലേ​ഖ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

നാ​ല​മ്പ​ല ദ​ര്‍​ശ​നം പ്ര​മാ​ണി​ച്ച് തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up