x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ക്ട​റേ​റ്റി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ പ്ര​ദ​ര്‍​ശ​നം

വെബ് ഡെസ്ക്
Published: September 22, 2026 10:43 PM IST | Updated: September 22, 2026 10:43 PM IST

ആ​യു​ര്‍​വേ​ദ​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ പ്രദ​ര്‍​ശ​നം.

പ​ത്ത​നം​തി​ട്ട: 11-ാമ​ത് ആ​യു​ര്‍​വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ക​ള​ക്ട​റേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യു​ഷ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍-ചാ​ര്‍​ജ് ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, ഡി​പി​എം ഡോ. ​ബിനു, ആ​യു​ര്‍​വേ​ദദി​ന പ​രി​പാ​ടി ക​ണ്‍​വീ​ന​ര്‍ ഡോ. ​ഗം​ഗാ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും അ​ത് ത​യാ​റാ​ക്കു​ന്ന വി​ധ​വും അ​ട​ങ്ങി​യ ഹി​താ​ഹാ​രം എ​ന്ന റെ​സി​പ്പി ബു​ക്ക് ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി. ജി​ല്ല​യി​ല്‍ ആ​യു​ഷ് മേ​ഖ​ല​യ്ക്ക് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും അ​വ​യു​ടെ പോ​ഷ​ക​ഗു​ണ​ങ്ങ​ളും ആ​രോ​ഗ്യ​പ്രാ​ധാ​ന്യ​വും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ാനാ​യി ഭ​ക്ഷ​ണ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews food

Recent News

Corehub Up