x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത; ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്


Published: April 24, 2026 06:45 AM IST | Updated: April 24, 2026 06:45 AM IST

കൊ​ല്ലം: ഉ​ഷ്ണ​ത​രം ഇ​ന്ന് ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ താ​പ​നി​ല 40 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ഉ​യ​ര്‍​ന്നേ​ക്കാം. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഈ​ര്‍​പ്പം കൂ​ടു​ന്ന​ത് അ​ത്യു​ഷ്ണ​ത്തി​ന് കാ​ര​ണ​മാ​കും. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍​ക്കും ജീ​വ​ഹാ​നി​ക്കും വ​രെ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന നി​ല​യി​ലാ​ണ് താ​പ​നി​ല​യി​ലെ വ​ര്‍​ധ​ന.

സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലു​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. പ​ക​ല്‍ 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്നു വ​രെ നേ​രി​ട്ട് വെ​യി​ലേ​ല്‍​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍, കാ​ന്‍​സ​ര്‍ തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം​ശ്ര​ദ്ധി​ക്ക​ണം. വീ​ടി​നും തൊ​ഴി​ലി​ട​ത്തി​നും അ​ക​ത്തും പു​റ​ത്തും വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. ധാ​രാ​ളം ശു​ദ്ധ​ജ​ലം​കു​ടി​ക്ക​ണം. പു​റം​പ​ണി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് പ​ക​ല്‍ 11 മു​ത​ല്‍ മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ത്ത് പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ കു​ട ഉ​പ​യോ​ഗി​ക്ക​ണം. പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്ക​ണം. സ​ണ്‍​ഗ്ലാ​സും ഉ​ചി​തം. ഇ​ളം​നി​റ​ത്തി​ലു​ള്ള അ​യ​ഞ്ഞ കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കാം.

ത​ള​ര്‍​ച്ച അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. ക​ന്നു​കാ​ലി​ക​ള്‍​ക്കും മ​റ്റ് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും വെ​ള്ള​വും ത​ണ​ലും ഉ​റ​പ്പാ​ക്ക​ണം. തു​റ​സാ​യ സ്ഥ​ല​ത്തു​ള്ള പൊ​തു​യോ​ഗ​ങ്ങ​ള്‍, ക​ലാ​കാ​യി​ക​പ​രി​പാ​ടി​ക​ള്‍, തൊ​ഴി​ല്‍​മേ​ള​ക​ള്‍ തു​ട​ങ്ങി എ​ല്ലാം പു​റം​പ​രി​പാ​ടി​ക​ളും പ​ക​ല്‍ 11 മു​ത​ല്‍ മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം.
ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പി​നെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും സു​ര​ക്ഷാ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up