x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​വാ സാ​ന്നി​ധ്യം: സെ​ൻ​സ​സ് ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​തി​യി​ൽ


Published: July 10, 2026 06:03 AM IST | Updated: July 10, 2026 06:03 AM IST

ക​രു​വാ​ര​കു​ണ്ട്: ക​ടു​വാ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ൽ സെ​ൻ​സ​സ് ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​തി​യി​ൽ.​ കേ​ര​ള എ​സ്റ്റേ​റ്റ് തു​രു​മ്പോ​ട, പാ​ന്ത​റ, സു​ൽ​ത്താ​ന എ​സ്റ്റേ​റ്റ്, ക​ൽ​ക്കു​ണ്ട്, മ​ണ​ലി​യാം​പാ​ടം, കു​ണ്ടോ​ട, ചേ​രി തു​ട​ങ്ങി​യ മ​ല​യോ​രമേ​ഖ​ല​യി​ൽ സെ​ൻ​സ​സ് ഡ്യൂ​ട്ടി ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് ക​ടു​വ​യെ നേ​രി​ൽ ക​ണ്ട​ത്.

​രാ​വി​ലെ ടാ​പ്പി​ംഗി​ന് പോ​യ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി ത​ല​നാ​രി​ഴ​യ്ക്കാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ക​ടു​വ​യെ ക​ണ്ട ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ​ഹ​ളം വ​ച്ച​തോ​ടെ മ​റ്റു​ള്ള​വ​രും സ്ഥ​ല​ത്തെ​ത്തി ക​ടു​വ​യെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.​
നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മു​മ്പും പ്ര​ദേ​ശ​ത്തുനി​ന്ന് ക​ടു​വ​യെ നേ​രി​ൽ കാ​ണു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ അ​ട​ക്കാ​ക്കു​ണ്ടി​ൽ യു​വാ​വി​നെ ക​ടു​വ വ​ക​വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. കേ​ര​ള എ​സ്റ്റേ​റ്റി​ൽനി​ന്നാ​ണ് പി​ന്നീ​ട് ക​ടു​വ കെ​ണി​യി​ൽ അ​ക​പ്പെ​ട്ട​ത്. ഈ ​പ്ര​ദേ​ശ​ത്തുത​ന്നെ​യാ​ണ് വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​ത്തെക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ശേ​ഷം മാ​ത്രം സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ട​ത്തി​യാ​ൽ മ​തി എ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ ജോ​ലി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തി​നാ​ൽ എ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. സെ​ൻ​സ​സ് ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും ഇ​തി​നാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up