x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത​മ​ഴ​, വ്യാ​പ​ക​നാ​ശം, ജാ​ഗ്ര​ത


Published: July 9, 2026 06:02 AM IST | Updated: July 9, 2026 06:02 AM IST

ചോ​ണാ​ട് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

 

 

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത​മ​ഴ​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നാ​ശ​ന​ഷ്ടം. മ​ല​യോ​ര​ത്തു​ള്‍​പ്പെ​ടെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ബീ​ച്ചു​ക​ൾ അ​ട​ക്കം എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നി​രോ​ധി​ച്ചു.

ഉ​രു​ൾ പൊ​ട്ട​ൽ സാ​ധ്യ​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ചു​രം മേ​ഖ​ല​ക​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.​ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം, മ​ണ്ണെ​ടു​ക്ക​ല്‍, ഖ​ന​നം, കി​ണ​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​ണ​ലെ​ടു​ക്ക​ല്‍ എ​ന്നി​വ വി​ല​ക്കി​യാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് തു​ട​ര്‍​ച്ച​യാ​യ നാ​ല് ദി​വ​സം ഗ്രീ​ന്‍ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ​യാ​ണ് വി​ല​ക്ക്. ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005ലെ ​സെ​ക്ഷ​ന്‍ 26, 30 അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍, മ​ദ്ര​സ​ക​ള്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് ജി​ല്ലാ കളക്ടർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍, പി​എ​സ്്സി ​പ​രീ​ക്ഷ​ക​ള്‍ എ​ന്നി​വ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

കാ​പ്പാ​ട് ക​ട​ൽക്ഷോ​ഭം

കാ​പ്പാ​ട്: ക​ട​ൽ ക്ഷോ​ഭം രൂ​ക്ഷ​മാ​യി.​കാ​പ്പാ​ട് -തൂ​വ​പ്പാ​റ- കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​ര്‍ റോ​ഡ് വീ​ണ്ടും ക​ട​ലെ​ടു​ത്ത് തു​ട​ങ്ങി. എ​ഴു​കു​ടി​ക്ക​ല്‍​ക്ഷേ​ത്രം മു​ത​ല്‍ തു​വ്വ​പ്പാ​റ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ റോ​ഡി​ൽ നി​റ​യെ കു​ഴി​ക​ളാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​ലൂ​ടെ സാ​ഹ​സി​ക​മാ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

കാ​പ്പാ​ട്-​തു​വ​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ല്‍​ക്ഷോ​ഭ​വും റോ​ഡ് ക​ട​ലെ​ടു​ക്കു​ന്ന​തും മ​ഴ​ക്കാ​ല​ത്ത് പ​തി​വാ​ണ്. ഇ​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യം കാ​ല​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​മു​ണ്ട്. ക​ട​ലി​നോ​ട് ചേ​ര്‍​ന്ന കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ക​ട​ല്‍​ക്ഷോ​ഭം ത​ട​യാ​നി​ട്ട ക​രി​ങ്ക​ല്ലു​ക​ളും ക​ട​ലി​ലേ​ക്ക് പ​തി​ച്ചു നി​ല​യി​ലാ​ണ്.

ഓ​നി​പ്പു​ഴ പാ​ത​യോ​രം ത​ക​ർ​ന്നു

പെ​രു​വ​ണ്ണാ​മൂ​ഴി: ഇ​ന്ന​ലെ ഉ​ച്ച​ക്കു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഓ​നി പു​ഴ​യോ​രം ത​ക​ർ​ന്ന് വീ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി വ​ട്ട​ക്ക​യം ചെ​ങ്കോ​ട്ട​ക്കൊ​ലി മു​തു​കാ​ട് റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ളും നി​ത്യേ​ന യാ​ത്ര ചെ​യ്യു​ന്ന പാ​ത​യാ​ണി​ത്. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ പെ​ട്ട റോ​ഡി​ന്‍റെ കു​മ്പ​ളാ​നി​ക്ക​ൽ പ​ടിപു​ഴ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ​ത് . റി​ബ​ണും ക​യ​റും സ്ഥാ​പി​ച്ച് നാ​ട്ടു​കാ​ർ ഇ​വി​ടെ അ​പാ​യ സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ഓ​രം ഇ​നി​യും ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. നി​യ​ന്ത്രി​ത രീ​തി​യി​ൽ ചെ​റു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്നു​ണ്ട​ങ്കി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടം റോ​ഡി​ന് കൂ​ടു​ത​ൽ വി​ന​യാ​കും. വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി സ്ഥാ​പി​ച്ച തൂ​ക്കു വേ​ലി ക​ട​ന്നു പോ​കു​ന്ന​തും ഈ ​പു​ഴ​യോ​ര​ത്തു കൂ​ടി​യാ​ണ്.​ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​വു​മെ​ന്ന ആ​ശ​ങ്ക​യു​മു​യ​രു​ന്നു​ണ്ട്. ത​ക​ർ​ന്ന ഓ​ര ഭാ​ഗം അ​ടി​യ​ന്തി​ര​മാ​യി ന​ന്നാ​ക്കി റോ​ഡ് സം​രം​ക്ഷി​ക്ക​ണ​മെ​ന്ന് പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ ഓ​ട്ടോ കോ​ർ​ഡി​നേ​ഷ​ൻ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു

ക​ട്ടി​പ്പാ​റ : ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ച​മ​ൽ ജി​എ​ൽ​പി. സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു. ഏ​ക​ദേ​ശം ആ​റ് മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തോ​ടെ സ്കൂ​ൾ പ ​സു​ര​ക്ഷ ത​ന്നെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.​മ​തി​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ലെ ക​ഞ്ഞി​പ്പു​ര​യും പ്ര​ധാ​ന അ​ക്കാ​ദ​മി​ക് കെ​ട്ടി​ട​വും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

മ​ഴ ശ​ക്ത​മാ​യാ​ൽ കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നും സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ട്. തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.​

സം​ര​ക്ഷ​ണ ഭി​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം, വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി ശാ​സ്ത്രീ​യ​വും ശാ​ശ്വ​ത​വു​മാ​യ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം. കൂ​ടാ​തെ മ​ഴ​ക്കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സ്കൂ​ൾ പ​രി​സ​ര​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ഉ​ട​ൻ​സ്വീ​ക​രി​ക്ക​ണം

മ​ല​യോ​ര മേ​ഖ​ല​യെ വി​റ​പ്പി​ച്ച് ചു​ഴ​ലി​ക്കാ​റ്റ്

നാ​ദാ​പു​രം:​ചെ​ക്യാ​ട് വ​ള​യം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മ​ല​യോ​ര മേ​ഖ​ല​യെ വി​റ​പ്പി​ച്ച് ചു​ഴ​ലി​ക്കാ​റ്റ്.​കാ​ലി കൊ​ളു​മ്പ് ,എ​ള​മ്പ മ​ല​യോ​ര​ത്താ​ണ് കാ​റ്റ് വീ​ശി​യ​ത്. വീ​ടു​ക​ൾ ത​ക​രു​ക​യും വ്യാ​പ​ക കൃ​ഷി നാ​ശ​മു​ണ്ടാ​വു​ക​യും ചെ​യ്തു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ വീ​ഴു​ക​യും വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ഉ​ൾ​പ്പ​ടെ പാ​റി​പ്പോ​വു​ക​യും ചെ​യ്തു.

പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലു​ള​ള കു​ടും​ബ​ങ്ങ​ൾ ത​ല നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഓ​ട് മേ​ഞ്ഞ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​രം വീ​ണു.​തെ​ങ്ങ്, വാ​ഴ,തേ​ക്ക് മ​ര​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ ക​ട പു​ഴ​കി നാ​ല് വീ​ടു​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​യി.​ചെ​ക്യാ​ട് നാ​ലാം വാ​ർ​ഡി​ലെ എ​ള​മ്പ​യി​ൽ വി.​പി. ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പാ​റി​പ്പോ​യി. ക​ല്ലു​ക​ൾ വീ​ടി​ന്‍റെ ന​ടു​ത്ത​ള​ത്തി​ൽ വി​ണു. കു​ട്ടി​ക​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ മ​റ്റൊ​രു മു​റി​യി​ൽ കി​ട​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.​എ​ള​മ്പ​യി​ൽ ദാ​മോ​ധ​ര​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു.​എ​ള​മ്പ​യി​ൽ സു​ഭാ​ഷി​ന്‍റെ റ​ബ്ബ​ർ മ​ര​ങ്ങ​ൾ പൊ​ട്ടി വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പീ​ടി​ക​യു​ള്ള പ​റ​മ്പ​ത്ത് അ​നി​ത​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ ഇ​രു​പ​തോ​ളം വാ​ഴ​ക​ൾ കാ​റ്റി​ൽ നി​ലം​പൊ​ത്തി. ജാ​തി​ക്കു​നി മ​നോ​ജ​ന്‍റെ 18 വാ​ഴ​ക​ളും തെ​ങ്ങി​ൻ തൈ​ക​ളും, ക​വു​ങ്ങും ഉ​ൾ​പ്പ​ടെ കാ​റ്റി​ൽ വീ​ണു. എ​ള​മ്പ​യി​ൽ ച​ന്ദ്ര​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് നാ​ശ​മു​ണ്ടാ​യി.​എ​ള​മ്പ​യി​ൽ നാ​ണു​വി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ കാ​റ്റി​ൽ പാ​റി​പ്പോ​യി. എ​ള​മ്പ​യി​ൽ സു​നി​യു​ടെ വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് നാ​ശ​ന​ഷ​ടം സം​ഭ​വി​ച്ചു.​നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ തൂ​ണേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി.​പ്ര​ദീ​ഷ്, ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത ക​രി​ന്ത്ര​യി​ൽ, വാ​ർ​ഡ് മെ​മ്പ​ർ കെ.​പി.​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ മേ​ഖ​ല​യി​ൽ എ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ; ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പു​ഴ​യോ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നോ​ർ​ത്ത്കാ​ര​ശ്ശേ​രി ചോ​ണാ​ട് റോ​ഡി​ൽ വെ​ള്ളം ക​യ​റി. ഇ​തേ​തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള  ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.  ക​ക്കാ​ട് ത​ല​ക്കു​ളം, സ​ർ​ക്കാ​ർ പ​റ​മ്പ് റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

പൊ​തു​കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു

കാ​ര​ശേരി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. കാ​ര​ശ്ശേ​രി - ക​റു​ത്ത​പ​റ​മ്പ് റോ​ഡി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള വ​ലി​യ കി​ണ​റാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ പൂ​ർ​ണ്ണ​മാ​യും ഇ​ടി​ഞ്ഞു​പോ​യ​ത്. 70 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഈ ​കി​ണ​ർ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സ്സാ​യി​രു​ന്നു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up