x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​മാ​യി ഹെ​ൽ​പ്പ് ഡെ​സ്ക്

വെബ് ഡെസ്ക്
Published: August 12, 2026 09:38 PM IST | Updated: August 12, 2026 09:38 PM IST

ഈ​രാ​റ്റു​പേ​ട്ട: പ്ര​ള​യ​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കാ​ൻ ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഫ​ക്‌​ടും സം​യു​ക്ത​മാ​യി ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. തു​ട​ർ​ദി​ന​ങ്ങ​ളി​ലും ദു​രി​ത​ബാ​ധി​ത​രു​ടെ രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച് സേ​വ​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​ള​യബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങായി റോട്ടറി ക്ലബ്

പാ​ലാ: വെ​ള്ള​പ്പൊ​ക്കെ​ത്തു​ട​ർ​ന്നു ദു​രി​ത​ത്തി​ലാ​യ കു​മ​ര​ക​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി പാ​ലാ റോ​ട്ട​റി ക്ല​ബ്ബും എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​നും. ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ളട​ങ്ങി​യ കി​റ്റു​ക​ള്‍ സം​ഘം വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ ചെ​ങ്ങ​ള​ത്തു​ള്ള ദു​രി​താ​ശ്വാ​സ​ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച അം​ഗ​ങ്ങ​ള്‍ ഭ​ക്ഷ​ണ​വും കൈ​മാ​റി.
സോ​ണി ഏ​റ​ത്ത്, നി​ഷ ജോ​സ്, പാ​ലാ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി തോ​മ​സ് കോ​ക്കാ​ട്ട്, പ​ബ്ലി​ക് ഇ​മേ​ജ് ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് മാ​ട്ടേ​ല്‍, ടോ​ണി വൈ​പ്പ​ന, അ​നി​ല്‍ വൈ​പ്പ​ന, ഷാ​ജി ഓ​സ്റ്റി​ന്‍ എ​ന്നി​വ​രും ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

വ്യാ​പാ​രി​ക​ള്‍​ക്കും പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കും
സ​ഹാ​യധനം വ​ര്‍​ധി​പ്പി​ക്ക​ണം

പാ​ലാ: വെ​ള്ള​പ്പൊ​ക്കം​മൂ​ലം ദു​രി​തം അ​നു​ഭ​വി​ച്ച വ്യാ​പാ​രി​ക​ള്‍​ക്കും പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കും നി​ല​വി​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക​സ​ഹാ​യം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള ടാ​ക്‌​സ് പ്രാ​ക്‌​ടീ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. ശി​വ​ന്‍​കു​ട്ടി, പി. ​രാ​ജേ​ഷ്, ഗോ​പ​കു​മാ​ര്‍, ജോ​ബി ജോ​ര്‍​ജ്, വി.​പി. നാ​സ​ര്‍, ഷാ​ജി തോ​മ​സ്, ബേ​ബി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Help desk floods

Recent News

Corehub Up