x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 12:05 AM IST | Updated: September 15, 2026 12:05 AM IST

ഓ​ട്ട​പ്പാ​ല​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ഴ​ക്കൃ​ഷി ന​ശി​പ്പി​ച്ച​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു.​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ഓ​ട്ട​പ്പാ​ലം മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി​ന​ശി​പ്പി​ച്ച​ത്.​ഈ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രാ​യ സ​ജി ത​യ്യു​ള്ള​തി​ൽ, ബേ​ബി ഓ​ലി​ക്ക​ൽ, മൊ​യ്‌​തു ക​രേ​ച്ചാ​ലി​ൽ എ​ന്നി​വ​രു​ടെ അ​മ്പ​തോ​ളം വാ​ഴ​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് പ്ര​ദേ​ശ​ത്തു​ള്ള ഡാം ​റി​സ​ർ​വോ​യ​റി​ലും ക​ര​യി​ലും പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ​തോ​ടെ കാ​ട്ടാ​ന ശ​ല്യം കു​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് പ​ട്രോ​ളിം​ഗ് നി​ർ​ത്തി​യ​തോ​ടെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ക​ട​ന്നാ​ക്ര​മ​ണം വീ​ണ്ടും തു​ട​ങ്ങി​യ​ത്. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ മേ​ഖ​ല​യി​ൽ വ​നം വ​കു​പ്പ് സോ​ളാ​ർ തൂ​ക്കു​വേ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് വൈ​കു​ക​യാ​ണ്.​ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ഡാ​ർ​ളി അ​ബ്രാ​ഹം പു​ല്ലം​കു​ന്നേ​ൽ, മെ​മ്പ​ർ​മാ​രാ​യ ബി​ന്ദു കു​ര്യ​ൻ ആ​നി​ക്കാ​ട്ട്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ആ​ൻ​സ​മ്മ എ​ൻ.​ജെ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി യാ​ദ​വ് വി​ൽ​സ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

 

 

Tags : District News Nattuvishesham elephants destroys banana

Recent News

Corehub Up