പ്രവര്‍ത്തനരഹിതമായ ആനക്കല്ല് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ്.
കാഞ്ഞിരപ്പള്ളി: ആനക്കല്ല് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായി ഒരു വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലെ പ്രധാന ടൗണായ ആനക്കല്ലിൽ ആറു വര്‍ഷം മുന്‍പ് ഡോ. എന്‍. ജയരാജ് എംഎല്‍എയാണ് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്.
ബസ്സ്റ്റോപ്പിനോട് ചേര്‍ന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായതോടെ രാത്രികാലങ്ങളിലെത്തുന്ന സ്ത്രീയാത്രക്കാരടക്കം ബുദ്ധിമുട്ടിലാണ്. വൈദ്യുതിത്തൂണുകളിലെ വെളിച്ചമുണ്ടെങ്കിലും ടൗണില്‍ ആവശ്യത്തിന് വെളിച്ചമില്ലെന്നാണു പരാതി ഉയരുന്നത്. വൈദ്യുതിപോസ്റ്റുകളുടെ ചുവട്ടില്‍ മാത്രം വെളിച്ചവും ബാക്കി ഭാഗങ്ങള്‍ ഇരുട്ടിലുമാണ്. കടകള്‍ കൂടി അടയ്ക്കുന്നതോട ടൗണ്‍ ഇരുട്ടിലാകും.
ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാന്‍ പഞ്ചായത്തിനോടു നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും നടപടിയായില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. മൂന്നു വര്‍ഷം വരെ ഗ്യാരണ്ടിയുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകറ്റപ്പണികള്‍ പിന്നീട് നടത്തേണ്ടത് പഞ്ചായത്താണ്.
പഞ്ചായത്തിന്റെ പലഭാഗങ്ങളിലും സമാനരീതിയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കേടായി അറ്റകുറ്റപ്പണികള്‍ നടത്താതെ നശിക്കുന്നുണ്ട്. ടൗൺ അടക്കമുള്ള പ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കു
കയാണ്.
Tags : Nattuvishesham DistrictNews DeepikaNews High-mast light