തൃശൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 82.09 ശതമാനം വിജയം. ജില്ലയിലെ 193 വിദ്യാലയങ്ങളിൽനിന്നായി 26,107 വിദ്യാർഥികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 31,801 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 2,753 പേർക്കു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ടെക്നിക്കൽ സ്കൂൾ: 56.67%
ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 56.67 ശതമാനം വിജയം. പരീക്ഷ എഴുതിയ 30 വിദ്യാർഥികളിൽ 17 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.
ഓപ്പണ്‍ സ്കൂൾ 42.89%
ഹയർ സെക്കൻഡറി ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ 42.89 ശതമാനം വിജയം. പരീക്ഷ എഴുതിയ 1224 വിദ്യാർഥികളിൽ 525 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 17 പേർക്കു മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.
വിഎച്ച്എസ്സി: 76.82%
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ ജില്ലയ്ക്ക് 76.82 ശതമാനം വിജയം. പരീക്ഷയെഴുതിയ 2217 വിദ്യാർഥികളിൽ 1703 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. കുന്നംകുളം ഗവ. വിഎച്ച്എസ്എസും (ഡെഫ്), ആര്യംപാടം സർവോദയം വിഎച്ച്എസ്എസും നൂറു ശതമാനം വിജയം നേടി.
ആർട്ട് ഹയർ സെക്കൻഡറി: 82.54%
കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് 82.54 ശതമാനം വിജയം. പരീക്ഷയെഴുതിയ 63 വിദ്യാർഥികളിൽ 52 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. രണ്ടു വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.