പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: രൂക്ഷമായ രാസവള വിലവര്‍ധനയില്‍ പ്രതിഷേധിച്ച് 12ന് സംസ്ഥാനത്തെ എല്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളിലേക്കും പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ കര്‍ഷക കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
രാസവളങ്ങളുടെ വില നാലിരട്ടിയിലധികമായി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിയാത്തവിധം കര്‍ഷകദ്രോഹ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. സമര പരിപാടികളുടെ വിജയത്തിനായി മാനന്തവാടി നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി ഉദ്ഘാടനം ചെയ്തു. മൊയ്തു മുതുവേടന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ എം.വി. വിന്‍സന്റ്, എം.എ. പൗലോസ്, ജില്ലാ ഭാരവാഹികളായ ജോണ്സണ് ഇലവുങ്കല്‍, റീനാ ജോര്‍ജ്, വി.വി. ബാലന്, സി.ജെ. അലക്സ്, ഇ.ജെ. ഷാജി, ബേബി തുരുത്തിയില്‍, ജോര്‍ജ് അറുവാങ്ങല്, ശ്രീധരന് തരുവണ, ജോയ് വെള്ളമുണ്ട, വി.യു. ചാക്കോ, റോയ് മുണ്ടടാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews protest