x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു


Published: April 27, 2026 06:11 AM IST | Updated: April 27, 2026 06:11 AM IST

ആ​ശ്ര​യ് കൃ​ഷ്ണൻ

കു​ന്നം​കു​ളം: ചൊ​വ്വ​ന്നൂ​രി​ലും പെ​ല​ക്കാ​ട്ട് പ​യ്യൂ​രി​ലും വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ണ്ണു​ത്തി വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി​യാ​യ ആ​ശ്ര​യ് കൃ​ഷ്ണ​നെ (24) ആ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വ​ന്നൂ​രി​ലെ ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി, വീ​ട്ടു​കാ​രെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 30,000 രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു​പു​റ​മെ, പെ​ല​ക്കാ​ട്ട് പ​യ്യൂ​രി​ലെ മ​റ്റൊ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വ​യോ​ധി​ക ഉ​ൾ​പ്പ​ടെ യു​ള്ള​വ​രെ മ​ർ​ദി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ര​ണ്ട് അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലു​മാ​യി നാ​ലു​പേ​ർ ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ആ​ശ്ര​യ് കൃ​ഷ്ണ​നെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഒ​ളി​വി​ലു​ള്ള മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Home invasion nattuviehesham local news

Recent News

Corehub Up