x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ല്‍ വീ​ണ്ടും ഗു​ണ്ടാ​യി​സം: സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​പ്പി​ച്ചു


Published: June 22, 2026 05:36 AM IST | Updated: June 22, 2026 05:36 AM IST

കോ​ഴി​ക്കോ​ട്: വീ​ണ്ടും റോ​ഡി​ല്‍ ഗു​ണ്ടാ​യി​സം കാ​ട്ടി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍. സ​മ​യ​ക്ര​മ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡി​ല്‍ ബ​സു​ക​ള്‍ മ​ന:​പൂ​ര്‍​വ്വം കൂ​ട്ടി​യി​ടി​പ്പി​ച്ച​താ​ണ് ഏ​റ്റ​വു​മൊ​ടു​വി​ലു​ണ്ടാ​യ സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ബ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന്‍ പ​ണ​യം വ​ച്ചു​ള്ള സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​വി​ള​യാ​ട്ട​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ നി​ന്നും മാ​വൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​ല​ബാ​ര്‍, നി​ള എ​ന്നീ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ബ​സു​ക​ള്‍ ഇ​ടി​പ്പി​ക്കു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്. പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ബ​സു​ക​ള്‍ യാ​ത്ര ആ​രം​ഭി​ച്ച് മി​നി​റ്റു​ക​ള്‍​ക്ക​ക​മാ​ണ് സം​ഭ​വം.

ഇ​രു ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ സ​മ​യ​ത്തെ​ച്ചൊ​ല്ലി ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ര്‍​ന്ന് മ​ല​ബാ​ര്‍ ബ​സ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന നി​ള ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. നി​ള ബ​സി​ലെ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ള്‍ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റും​മു​മ്പേ​യാ​ണ് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ കൊ​ല​വി​ളി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up