തൊടുപുഴ: അജ്ഞാതവാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹോട്ടല്‍ ജീവനക്കാരന് മരിച്ചു. ആരക്കുഴ കുന്നപ്പിള്ളില്‍ കുര്യന്റെ മകന് ബെന്നി(52)യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിനു സമീപമാണ് അപകടമുണ്ടായത്. തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ മടങ്ങുമ്പോള്‍ നിയന്ത്രണംവിട്ട കാര്‍ ഇടിക്കുകയായിരുന്നു. പിന്നീട് മൂന്നോളം വാഹനങ്ങളില്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിച്ച വാഹനം ഏതാണെന്നു സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
ബെന്നിയുടെ സംസ്കാരം ഇന്ന് മൂന്നിന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ നടക്കും.ഭാര്യ സ്വപ്ന മൂവാറ്റുപുഴ ഇലവിച്ചിറ കുടുംബാംഗം. മക്കള്‍: അന്ന, എബല്‍
Tags : Nattuvishesham District news