x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വി​ല​കം ചി​റ​യി​ലെ പാ​യ​ൽ നീ​ക്കാ​ൻ ഇ​ന്ന് ശ്ര​മ​ദാ​നം


Published: July 5, 2026 02:27 AM IST | Updated: July 5, 2026 02:27 AM IST

നീ​ലേ​ശ്വ​രം കോ​വി​ല​കം ചി​റ​യി​ൽ വീ​ണ്ടും പാ​യ​ൽ വ​ന്നു​നി​റ​യ​ാൻ തു​ട​ങ്ങി​യ നി​ല​യി​ൽ.

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ച കോ​വി​ല​കം ചി​റ​യി​ൽ വീ​ണ്ടും വ​ന്നു​നി​റ​യു​ന്ന പാ​യ​ൽ നീ​ക്കാ​ൻ ഇ​ന്ന് നാ​ട്ടു​കാ​രു​ടെ ശ്ര​മ​ദാ​നം. കി​ഴ​ക്ക​ൻ കൊ​ഴു​വ​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കെ​കെ​ഡി​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ക.

നേ​ര​ത്തേ ചി​റ​യി​ൽ പൂ​ർ​ണ​മാ​യും പാ​യ​ൽ നി​റ​ഞ്ഞ് നാ​ശോ​ന്മു​ഖ​മാ​യ​പ്പോ​ൾ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പാ​യ​ൽ പൂ​ർ​ണ​മാ​യും നീ​ക്കി​യി​രു​ന്നു.
തു​ട​ർ​ന്ന് താ​മ​ര​വി​ത്തു​ക​ൾ നി​ക്ഷേ​പി​ച്ചെ​ങ്കി​ലും അ​വ​യൊ​ന്നും മു​ള​ച്ചി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം വീ​ണ്ടും പാ​യ​ൽ നി​റ​യാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചി​രു​ന്നു.

ചി​റ​യും പ​രി​സ​ര​വും സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നും നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നു​മു​ൾ​പ്പെ​ടെ പ​ല​ത​വ​ണ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​രു​ന്നി​ല്ല.

Tags : Nattuvishesham District news

Recent News

Corehub Up