അമ്പൂരി കൂട്ടപ്പു മുല്ലശ്ശേരി സ്വദേശി ഷാഹിദാ ബീവിയുടെ വീടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന നിലയില്‍.
വെള്ളറട: പ്രദേശത്ത് തുടരുന്ന ശക്തമായ മഴയില്‍ വീടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു വീണു. അമ്പൂരി കൂട്ടപ്പു മുല്ലശ്ശേരി സ്വദേശി ഷാഹിദാ ബീവിയുടെ വീടാണ് അപകടത്തിലായത്.
തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്നു ഭിത്തി തകര്‍ന്നു വീഴുകയും വീടിന്റെ അസ്ഥിവാരം വരെ അടര്‍ന്നു പോവുകയുമായിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രധിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
Tags : Nattuvishesham Local News House in critical wall collapses