ചെറുതോണി: ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കുന്നതിനിടെ തീ പടർന്ന് വീട്ടമ്മയ്ക്കും മകനും പൊള്ളലേറ്റു. കരിമ്പനിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37), അമ്മ ജോളി ജോസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ദേഹമാസകലം പൊള്ളലേറ്റ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റി. ഗ്യാസ് സിലിണ്ടറിന്റെ വാഷർ തകരാറായി ഗ്യാസ് പടർന്നതാകാമെന്നാണ് നിഗമനം.
സംഭവത്തിൽ വീടിന്റെ മേൽക്കൂരയും വീട്ടുപകരണങ്ങളും നശിച്ചു. ഇടുക്കി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
Tags : gas cylinder Nattuvishesham District news