x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു; താ​ഴെ​ക്കാ​ട് ബ​ഡ്സ് സ്കൂ​ൾ പു​ന​രാ​രം​ഭി​ക്കും


Published: May 19, 2026 07:41 AM IST | Updated: May 19, 2026 07:41 AM IST

മ​ല​പ്പു​റം: താ​ഴെ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മാ​ന​സി​ക, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം പൂ​ർ​ണ​മാ​യി ഉ​റ​പ്പാ​ക്കാ​ൻ ബ​ഡ്സ് സ്കൂ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

2022 ആ​ഗ​സ്റ്റ് 12ന് ​ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ബ​ഡ്സ് സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ​നി​ല കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2022 ന​വം​ബ​റി​ൽ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളും സ്കൂ​ൾ പൂ​ട്ടാ​ൻ കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​ അ​സി​സ്റ്റ​ന്‍റ് എ​ൻജിനിയ​റെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത് വ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ക​ൽ​വീ​ട്ടി​ൽ ബ​ഡ്സ് സ്കൂ​ൾ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

Tags : nattu vishesham Human Rights Commission

Recent News

Corehub Up