പെരുവണ്ണാമൂഴി: പൂഴിത്തോട് ഐസി യുപി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷവും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ ഡെസി ജോസഫിനുള്ള യാത്രയയപ്പും നടത്തി. മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.
താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു,സ്കൂൾ മാനേജർ ഫാ. മാത്യു ചെറുവേലിൽ, ജില്ലാ പഞ്ചായത്ത് മെംബർ കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ഷിജു, പ്രധാനാധ്യാപകൻ വിശാഖ് തോമസ്, പിടിഎ പ്രസിഡന്റ് സി.കെ. ശശി, സ്കൂൾ ലീഡർ മേദിൽ ശശി, ജോളി വർഗീസ്, സിസ്റ്റർ ഡെസി ജോസഫ്, സിസ്റ്റർ എം.വി. ക്ലാരീസ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
Tags : ICUP School Diamond Jubilee