x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്വേ​ഗം, സാ​ഹ​സി​ക​ത, ഒ​ടു​വി​ല്‍ മ​യ​ക്കു​വെ​ടി

വെബ് ഡെസ്ക്
Published: November 25, 2026 10:29 PM IST | Updated: November 25, 2026 10:29 PM IST

സി​ങ്കു​ക​ണ്ട​ത്തേ​ക്ക് ന​ട​ന്നു​നീ​ങ്ങു​ന്ന ച​ക്ക​ക്കൊ​മ്പ​ന്‍.

തൊ​ടു​പു​ഴ: ഉ​ദ്വേ​ഗ​വും സാ​ഹ​സി​ക​ത​യും മു​റ്റി​നി​ന്ന നി​മി​ഷ​മാ​യി​രു​ന്നു ഇ​ന്ന​ലെ ചി​ന്ന​ക്ക​നാ​ല്‍, സി​ങ്കു​ക​ണ്ടം മേ​ഖ​ല​കളി​ലു​ണ്ടാ​യി​രു​ന്ന​ത്. ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും സ​ന്നാ​ഹ​ങ്ങ​ളു​മൊ​രു​ക്കി ദൗ​ത്യ​സം​ഘം പു​ല​ര്‍​ച്ചെ​മു​ത​ല്‍ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു.

ച​ക്ക​ക്കൊ​മ്പ​ന്‍റെ യാ​ത്രാ​പ​ഥം നി​രീ​ക്ഷി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ദൗ​ത്യ​സം​ഘം നി​ല​യു​റ​പ്പി​ച്ചു. എ​ന്നാ​ല്‍ പ്ര​തീ​ക്ഷ​ക​ള്‍​ക്കു വി​പ​രീ​ത​മാ​യി ആ​ന രാ​വി​ലെ പ​ത്തോ​ടെ ആ​ന​യി​റ​ങ്ക​ല്‍ ഡാ​മി​നു സ​മീ​പ​ത്തേ​ക്ക് നീ​ങ്ങി. ബോ​ട്ടി​ലെ​ത്തി​യ സം​ഘം ആ​ന​യെ ഇ​വി​ടെനി​ന്നു തു​ര​ത്തി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ന്‍ അ​ട​വു​ക​ളെ​ല്ലാം പ​യ​റ്റി​യെ​ങ്കി​ലും ച​തു​പ്പു നി​ല​ത്തേ​ക്കാ​ണ് ആ​ന​ മാ​റി​യ​ത്.

പി​ന്നീ​ട് ഇ​വി​ടെനി​ന്നു ​സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് ആ​ന​യെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​ര്‍​ന്നു. ഒ​ടു​വി​ല്‍ വൈ​കു​ന്നേ​രം 3.45-ഓ​ടെ സി​ങ്കു​ക​ണ്ട​ത്തി​നു സ​മീ​പം ഓ​മ​ന​ക്കു​ടി​യി​ലെ പു​ല്‍​മേ​ട്ടി​ല്‍ ആ​ന​യെ​ത്തി​യ​തോ​ടെ അ​വ​സ​രം കാ​ത്തി​രു​ന്ന വി​ദ​ഗ്ധ സം​ഘം അ​ണു​വി​ട തെ​റ്റാ​തെ ആ​ദ്യ​ഡോ​സ് മ​യ​ക്കു​വെ​ടി ഉ​തി​ര്‍​ത്തു. അ​ല്‍​പ നി​മി​ഷ​ത്തേ​ക്ക് ആ​ന നി​ശ്ച​ല​നാ​യി നി​ന്നു. പി​ന്നീ​ട് ദേ​ഹ​ത്ത് മ​ണ്ണ് വാ​രി​യി​ടു​ക​യും തു​മ്പി​ക്കൈ ഉ​യ​ര്‍​ത്തി ചി​ന്നം വി​ളി​ക്കു​ക​യും ചെ​യ്ത ആ​ന എ​ല്ലാ​വ​രെയും ഞെ​ട്ടി​ച്ച് ഒ​രു​ മ​ണി​ക്കൂ​റി​നു ശേ​ഷം കാ​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കാ​ന്‍ ദൗ​ത്യ​സം​ഘം ത​യാ​റെ​ടു​പ്പ് ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ന​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. പ്ര​ദേ​ശ​ത്തെ മ​ഴ​യും കോ​ട​മ​ഞ്ഞും സ​മ​യം വൈ​കി​യ​തും മൂ​ലം ആ​ദ്യ​ദി​വ​സ​ത്തെ ദൗ​ത്യം തു​ട​രു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് ഇ​ന്ന​ത്തേ​ക്ക് ദൗ​ത്യം നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ മു​ത​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സം​ഘാം​ഗ​ങ്ങ​ള്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​ന്ന​തും ആ​ന​യെ അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്നു.

ഏ​കോ​പ​നം ബേ​സ് ക്യാ​മ്പി​ല്‍നി​ന്ന്

ചി​ന്ന​ക്ക​നാ​ല്‍ ഫാ​ത്തി​മാ​താ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​യി​രു​ന്നു ച​ക്ക​ക്കൊ​മ്പ​ന്‍ ദൗ​ത്യ​ത്തി​ന് ആ​വ​ശ്യ​മാ​യ ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യു​ക​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്ത ബേ​സ് ക്യാ​മ്പ്. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മു​ക​ള്‍, എ​ല​ഫ​ന്‍റ് സ്‌​ക്വാ​ഡ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ 140 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​വ​രു​ന്ന​ത്.

വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.​ മൂ​ന്നാ​ര്‍ ഡി​എ​ഫ്ഒ സാ​ജു വ​ര്‍​ഗീ​സി​ന്‍റെ ​നേ​തൃത്വ​ത്തി​ലാ​ണ് ദൗ​ത്യ​സം​ഘം പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.​ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പടെ 24 അം​ഗ സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ആ​റു വാ​ര്‍​ഡു​ക​ളി​ല്‍ ഇ​ന്നും നി​രോ​ധ​നാ​ജ്ഞ

ചി​ന്ന​ക്ക​നാ​ലി​ല്‍ ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ക്കു​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ഇ​ന്നും തു​ട​രും. പു​ല​ര്‍​ച്ചെ 12.30 മു​ത​ല്‍ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു​വ​രെ​യോ അ​ല്ലെ​ങ്കി​ല്‍ രാ​ത്രി 11.30 വ​രെ​യോ ആ​ണ് നി​രോ​ധ​നാ​ജ്ഞ.

ഇ​ന്ന​ലെ ദൗ​ത്യം പൂ​ര്‍​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണി​ത്. പ​ഞ്ചാ​യ​ത്തി​ലെ 1, 2, 9, 10, 11, 12 വാ​ര്‍​ഡു​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​
ദൗ​ത്യ​മേ​ഖ​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഡ്രോ​ണ്‍ കാ​മ​റ​ക​ള്‍, നൈ​റ്റ് കാ​മ​റ​ക​ള്‍, കാ​മ​റ ട്രാ​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.​ മ​യ​ക്കു​വെ​ടി​വ​യ്ക്കു​ന്ന സ​മ​യ​ത്ത് ആ​ന പ്ര​കോ​പി​ത​നാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : finally a drunken brawl. drunken brawl NattuVishesham DistrictNews

Recent News

Corehub Up