x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്ലാനിക്കൽ സെന്‍റ് ജോർജ് സ്‌​കൂ​ളി​ല്‍ മ​ത്സ്യ​ക്കൃ​ഷി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 25, 2026 10:21 PM IST | Updated: November 25, 2026 10:21 PM IST

ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍ജ് എ​ച്ച്എ​സ്എ​സി​ല്‍ ആ​രം​ഭി​ച്ച മ​ത്സ്യ​ക്കൃ​ഷി.

ക​ല്ലാ​നി​ക്ക​ല്‍: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കാ​ര്‍​ഷി​ക സം​സ്‌​കാ​രം വ​ള​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി​ വ​കു​പ്പും വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ക​തി​ര്‍ കാ​ര്‍​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മ​ത്സ്യ​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.

മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​മീ​റും മ​ത്സ്യ​ക്കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷി​ ഓ​ഫിസ​ര്‍ അ​മ്പി​ളി സ​ദാ​ന​ന്ദ​നും നി​ര്‍​വ​ഹി​ച്ചു. കൃ​ഷി​യി​ല്‍ താ​ത്പ​ര്യ​മു​ള്ള 25 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക്ല​ബ്ബി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. സ്‌​കൂ​ളി​നോ​ടു ചേ​ര്‍​ന്നു​ള്ള പ​ത്തു സെ​ന്‍റി​ല​ധി​കം സ്ഥ​ല​ത്താ​ണ് വി​വി​ധ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന​ത്.​

പു​ഷ്പ​കൃ​ഷി, വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ള്‍, വാ​ഴ, മ​ര​ച്ചീ​നി തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ കൃ​ഷി ചെ​യ്തു​വ​രു​ന്നു. മ​ണ്ണൊ​രു​ക്ക​ല്‍ മു​ത​ല്‍ വി​ത്തു​ന​ടീ​ലും തു​ട​ര്‍​പ​രി​പാ​ല​ന​വും ഉ​ള്‍​പ്പടെ കൃ​ഷി​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തുവ​രു​ന്നു.

പാ​ഠ​പു​സ്ത​ക​ത്തി​ന​പ്പു​റം നേ​രി​ട്ടു​ള്ള അ​നു​ഭ​വ​ത്തി​ലൂ​ടെ കൃ​ഷി​യെ തി​രി​ച്ച​റി​യാ​നും സ്വാ​യ​ത്ത​മാ​ക്കാ​നും അ​ധ്വാ​ന​ത്തി​ന്‍റെ​യും സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു.

സം​സ്ഥാ​ന​ത്ത് ക​തി​ര്‍ കാ​ര്‍​ഷി​ക ക്ല​ബ് പ​ദ്ധ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500 സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്.​ കു​ട്ടി​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി അ​ധ്യാ​പ​ക​രാ​യ സോ​മി ജോ​സ് കോ​ട​മു​ള്ളി​ല്‍, ജോ​ബി​ന്‍ ജോ​സ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്. ആ​ല​ക്കോ​ട് സ്വ​ദേ​ശി​യും മി​ക​ച്ച ക​ര്‍​ഷ​ക​നു​മാ​യ പി.​സി. ആ​ന്‍റ​ണി പ​ള്ള​ത്തി​ന്‍റെ മാ​ര്‍​ഗനി​ര്‍​ദേ​ശ​വും കൃ​ഷി​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : Pisciculture initiated School NattuVishesham DistrictNews

Recent News

Corehub Up