x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

4000 കൊ​മേ​ഴ്സ് പ്ര​ഫ​ഷ​ണ​ലു​ക​ളെ ഐ​ഐ​സി ല​ക്ഷ്യ ആ​ദ​രി​ക്കു​ന്നു

വെബ് ഡെസ്ക്
Published: July 25, 2026 12:23 AM IST | Updated: July 25, 2026 12:23 AM IST

കോ​ഴി​ക്കോ​ട്: നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കോ​മേ​ഴ്സ് കോ​ണ്‍​വൊ​ക്കേ​ഷ​നാ​യ "എ​ക്സ്കോ​മി​യം 2026’ നാ​ളെ കോ​ഴി​ക്കോ​ട് ട്രേ​ഡ് സെ​ന്‍റ​റി​ൽ

ന​ട​ക്കും. ഐ​ഐ​സി ല​ക്ഷ്യ ഒ​രു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഐ​ഐ​സി ല​ക്ഷ്യ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഓ​ർ​വ​ൽ ല​യ​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ 4000 കൊ​മേ​ഴ്സ് പ്ര​ഫ​ഷ​ണ​ലു​ക​ളെ ആ​ദ​രി​ക്കും. സി​എ, എ​സി​സി​എ, സി​എം​എ യു​എ​സ്എ, സി​എം​എ ഇ​ന്ത്യ, സി​എ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പു​ര​സ്കാ​ര​ങ്ങ​ളും ഈ ​വേ​ദി​യി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യും. കൂ​ടാ​തെ, 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ-​ആ​ഗോ​ള ത​ല​ങ്ങ​ളി​ൽ 54 റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ല​ക്ഷ്യ​യു​ടെ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും. ഇ​ന്ത്യ​യി​ലെ കൊ​മേ​ഴ്സ് സെ​ക്ട​റി​ൽ വ​ലി​യൊ​രു ഇം​പാ​ക്ട് ഉ​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം ഓ​രോ ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ളി​ലും ഒ​രു ല​ക്ഷ്യ​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ക എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

ച​ട​ങ്ങി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി, എം​എ​ൽ​എ അ​ഡ്വ. ജ​യ​ന്ത്, ഫ്ള​വേ​ഴ്സ് ആ​ൻ​ഡ് 24 ന്യൂ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ഇ​വൈ പാ​ർ​ട്ണ​ർ ജോ​ർ​ജ് മാ​ത്യു, കെ​പി​എം​ജി ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​മി​ത് ചൗ​ധ​രി, ആ​ഷി​ഖ് ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്സ് ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ സി.​എ​സ്. ആ​ഷി​ഖ്, ഐ​ഐ​സി ല​ക്ഷ്യ ഡ​യ​റ​ക്ട​ർ അ​ർ​ജു​ൻ മോ​ഹ​ൻ, സി​ഒ​ഒ സ​ജേ​ഷ് ന​ന്പ്യാ​ർ, വി.​പി അ​വി​നാ​ഷ് കു​ളൂ​ർ, സെ​ൻ​ട്ര​ൽ കേ​ര​ള ജ​ന​റ​ൽ മാ​നേ​ജ​ർ ന​യ​ന മാ​ത്യു, നോ​ർ​ത്ത് കേ​ര​ള ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​നീ​സ ഹ​ബീ​ബ്, സൗ​ത്ത് കേ​ര​ള ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​യാ​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews honor

Recent News

Corehub Up