x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൗ​ൺ സ്ക്വ​യ​റി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം: വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: May 27, 2026 06:37 AM IST | Updated: May 27, 2026 06:37 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ഭാ​ഗ​ത്ത് എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​ൺ സ്റ്റേ​ജ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​യും ക​ണ്ണൂ​ർ എം​എ​ൽ​എ​യു​മാ​യി​രു​ന്ന മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി ഉ​പ​യോ​ഗി​ച്ചു ന​ട​ത്താ​നി​രു​ന്ന പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ചാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഡി​ടി​പി​സി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ടൗ​ൺ സ്ക്വ​യ​റി​ന്‍റെ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ത്ത് സ്റ്റേ​ജ്, ഗ്രീ​ന്‍റ റൂം, ​ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യോ​ടു കൂ​ടി​യ​താ​ണ് പ​ദ്ധ​തി. എ​ന്നാ​ൽ പ​ദ്ധ​തി​ക്ക് ഇ​ത്ര​യും തു​ക വേ​ണ്ട​തി​ല്ലെ​ന്നും ഫ​ണ്ട് ത​ട്ടി​പ്പി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ചാ​യി​രു​ന്നു ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല പ​രാ​തി ന​ൽ​കി​യ​ത്. കോ​ർ​പ​റേ​ഷ​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് ധൃ​തി പി​ടി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നു പി​ന്നി​ൽ ഏ​റെ ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി എ​ന്ന നി​ല​യി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം പ​രാ​തി​ക്കാ​ര​നെ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്പോ​ൾ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ സ​മ​ർ​പ്പി​ച്ച് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷ​മേ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​വൂ എ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ കോ​ർ​പ​റേ​ഷ​നി​ൽ പ്ലാ​നോ മ​റ്റു രേ​ഖ​ക​ളോ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പി​ല്ല​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ കു​ഴി​ക​ളെ​ടു​ത്ത​പ്പോ​ഴാ​ണ് നി​ർ​മാ​ണ വി​വ​രം ത​ങ്ങ​ൾ അ​റി​യു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി പ്ര​വൃ​ത്തി നി​ർ​ത്തി വെ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി വെ​പ്പി​ച്ച​തി​നൊ​പ്പം സ്ഥ​ലം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് കോ​ർ​പ​റേ​ഷ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​റ​യെ കു​ഴി​ക​ളെ​ടു​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ ടൗ​ൺ സ്ക്വ​യ​റി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

Tags : nattu vishesham Illegal construction Town Square

Recent News

Corehub Up