x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​മ്മ​ത്തൊ​ട്ടി​ല്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍


Published: July 12, 2026 05:48 AM IST | Updated: July 12, 2026 05:48 AM IST

മാ​ന​ന്ത​വാ​ടി: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പോ​രാ​യ്മ​ക​ള്‍​ക്കും പ്ര​തി​സ​ന്ധി​ക​ള്‍​ക്കു​മൊ​പ്പം അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യ്ക്ക് ഇ​ര​യാ​യി അ​മ്മ​ത്തൊ​ട്ടി​ല്‍ സം​വി​ധാ​ന​വും. ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നു​മു​മ്പ് സ്ഥാ​പി​ച്ച അ​മ്മ​ത്തൊ​ട്ടി​ല്‍ നി​ല​വി​ല്‍ പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന "അ​മ്മ​ത്തൊ​ട്ടി​ല്‍’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ര്‍​ഡു​പോ​ലും കാ​ണാ​നി​ല്ല.

പ്ര​സ​വി​ച്ച​ശേ​ഷം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ കു​ഞ്ഞി​നെ വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന അ​മ്മ​മാ​രു​ണ്ട്. ഇ​വ​ര്‍​ക്ക് കു​ഞ്ഞി​നെ സു​ര​ക്ഷി​ത​മാ​യി ഏ​ല്‍​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​മാ​ണ് അ​മ്മ​ത്തൊ​ട്ടി​ല്‍. ഇ​തി​ല്‍ ല​ഭി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും സം​ര​ക്ഷ​ണ​വും ശി​ശു​ക്ഷേ​മ സ​മി​തി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ന്‍ തെ​രു​വി​ല്‍ പൊ​ലി​യാ​തി​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് സ്ഥാ​പി​ച്ച പ​ദ്ധ​തി​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം പാ​ഴാ​യ​ത്. അ​മ്മ​ത്തൊ​ട്ടി​ല്‍ സം​വി​ധാ​നം ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ദാ​സീ​ന​ത​യു​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up