x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഥ​മ ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗി​ന് ഇ​ന്നു തു​ട​ക്കം

വെബ് ഡെസ്ക്
Published: September 8, 2026 11:19 PM IST | Updated: September 8, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

ച​​ങ്ങ​​നാ​​ശേ​​രി: വി​​വി​​ധ ക്രൈ​​സ്‌​​ത​​വ സ​​ഭ​​ക​​ളി​​ലെ പു​​രോ​​ഹി​​ത​​രു​​ടെ 16 ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്ന പ്ര​​ഥ​​മ ക​​ത്ത​​നാ​​ർ ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന് (കെ​​സി​​എ​​ൽ) ഇ​​ന്നു തു‌​​ട​​ക്കം. പു​​തു​​പ്പ​​ള്ളി ബെ​​യ്ൽ​​സ് അ​​രീ​​ന ട​​ർ​​ഫി​​ൽ ഇ​​ന്നും നാ​​ളെ​​യു​​മാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. ഇ​​തു​​വ​​രെ കേ​​ര​​ളം ക​​ണ്ടി​​ട്ടു​​ള്ള​​തി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത‌​​മാ​​യ ഈ ​​ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ് രാ​​വി​​ലെ 7.30ന് ​​ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യും വി​​നു ജോ​​ബ് എം​​എ​​ൽ​​എ​​യും ചേ​​ർ​​ന്ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​റ് ഓ​​വ​​ർ വീ​​ത​​മു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ രാ​​വി​​ലെ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും. ഒ​​രു ടീ​​മി​​ൽ 11 പേ​​രു​​ണ്ടാ​​കും.

സീ​​റോ മ​​ല​​ബാ​​ർ, ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്ക, സീ​​റോ മ​​ല​​ങ്ക​​ര, മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ്, മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​ക​​ളി​​ലെ വൈ​​ദി​​ക​​ർ​​ക്കൊ​​പ്പം അ​​തി​​ഥി​​ക​​ളാ​​യി വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യി​​ലെ ഡീ​​ക്ക​​ൻ​​മാ​​രും ട​​ർ​​ഫി​​ൽ മാ​​റ്റു​​ര​​യ്ക്കാ​​നി​​റ​​ങ്ങും.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 50,000 രൂ​​പ​​യും കെ​​സി​​എ​​ൽ ട്രോ​​ഫി​​യു​​മാ​​ണ് വി​​ജ​​യി​​ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ആ​​ദ്യ നാ​​ലു സ്ഥാ​​ന​​ക്കാ​​ർ​​ക്ക് കാ​​ഷ് അ​​വാ​​ർ​​ഡും ട്രോ​​ഫി​​യും കൂ​​ടാ​​തെ മി​​ക​​ച്ച ബാ​​റ്റ​​ർ, ബൗ​​ള​​ർ, മാ​​ൻ ഓ​​ഫ് ദ ​​ടൂ​​ർ​​ണ​​മെ​​ന്‍റ്, വി​​ക്ക​​റ്റ് കീ​​പ്പ​​ർ എ​​ന്നി​​വ​​ർ​​ക്കു വ്യ​​ക്തി​​ഗ​​ത പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളും ന​​ൽ​​കും.

നാ​​ളെ വൈ​​കു​​ന്നേ​​രം ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും. ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ, കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

Tags : Cricket League NattuVishasham DistrictNews

Recent News

Corehub Up