സാനിറ്ററി കോംപ്ലക്സ് പഞ്ചായത്ത് പ്രസിഡന്റ് സജീന ഉദ്ഘാടനം ചെയ്യുന്നു.
കട്ടിപ്പാറ :കട്ടിപ്പാറ പഞ്ചായത്തും ഹോളി ഫാമിലി ഹയർ സെക്കന്‍ഡറി സ്കൂൾ മാനേജ്മെന്റും സംയുക്തമായി നിർമിച്ച സാനിറ്ററി കോംപ്ലക്സ് പഞ്ചായത്ത് പ്രസിഡന്റ് സജീന ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഫാ. പ്രിയേഷ് തേവടിയിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജയിംസ് മുഖ്യാതിഥിയായിരുന്നു ബ്ലോക്ക് മെമ്പർ ജിൻസി തോമസ് ,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. സുഫിറ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി, പിടിഎ പ്രസിഡന്റ് വി.പി. ബാബു, പ്രിൻസിപ്പൽ കെ.പി. ജോസ് എന്നിവർ പ്രസംഗിച്ചു.