മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: നവീകരിച്ച കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനീയർ ഇൻസ്റ്റിറ്റ്യൂട്ടിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ലാബ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും ഡയറക്ടറുമായ ഫാ. ആന്റണി ഡോമിനിക്ക് ഫിഗരേദോ, ആർഎസ്പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, വാർഡ് കൗൺസിലർ അസീറ നാസർ എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ആശീർവാദകർമം നിർവഹിച്ചു.