x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​ൻ ടീം ​ഇ​ല്ലാ​ത്ത​തു ദൗ​ർ​ഭാ​ഗ്യ​ക​രം: സ്പോ​ർ​ട്സ് മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ്

വെബ് ഡെസ്ക്
Published: July 13, 2026 02:28 AM IST | Updated: July 13, 2026 02:28 AM IST

എ​ൽ​ഇ​ഡി ബി​ഗ്‌​സ്ക്രീ​ൻ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ് നി​ർ​വ​ഹി​ക്കു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധി​ക​രി​ച്ച് ടീം ​ഇ​ല്ലാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ​ന്ന് സം​സ്ഥാ​ന​യു​വ​ജ​ന​കാ​ര്യ സ്പോ​ർ​ട്സ് മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ്്. കോ​ല​ഴി പ​ഞ്ചാ​യ​ത്തി​ൽ 2025 - 26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ( റി​വി​ഷ​ൻ ) ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ എ​ൽ​ഇ ഡി​ബി​ഗ് സ്ക്രീ​ൻ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു സം ​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​കെ അ​ഞ്ചു​ല​ക്ഷം ജ​ന​ങ്ങ​ളു​ള്ള ഒ​രു രാ​ഷ്ട്രം വേ​ൾ​ഡ് ക​പ്പി​ൽ ക​ളി​ക്കു​മ്പോ​ൾ 148 കോ​ടി ജ​ന​ങ്ങ​ളു​ള്ള ഇ​ന്ത്യ​ക്ക് ഒ​രു ടീ​മി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് ഇ​ന്ത്യ​ക്കു​ണ്ടാ​യ വി​ഷ​മ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു. മ​റ്റു രാ​ഷ്ട്ര​ങ്ങ​ളി​ൽ ഒ​രു കു​ഞ്ഞ് ജ​നി​ച്ചു​ക​ഴി​ഞാ​ൽ കാ​യി​ക​ലോ​ക​ത്തേ​ക്കു വി​ടു​ക​യും അ​തി​നു സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ക​യു​മാ​ണു ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് സു​മി​ത ഷാ​ജി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഒ.​എം. ഷാ​ജു, ജെോ​ന​പ്പ​ൻ, കെ ​സു​തി​ഷ്ണ, മെ​മ്പ​ർ കെ ​സ​ന്തോ​ഷ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി ​എ ജെ​യ്സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : World Cup Nattuvishesham District News

Recent News

Corehub Up