കഞ്ചാവുമായി പിടിയിലായ യാസിന്അലി തലുക്ദാര്‍, നീരജ്കുമാര്‍.
തളിപ്പറമ്പ്: കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇരിക്കൂര്‍ ആയിപ്പുഴയില്‍ താമസിക്കുന്ന യാസിന് അലി തലുക്ദാര്‍ (30), ബീഹാർ സ്വദേശി നീരജ് കുമാര്‍ എന്നിവരേയാണ് തളിപ്പറന്പ് പോലീസ് പിടികൂടിയത്. ഏഴാംമൈലില്‍ റോഡരികില്‍ നിന്ന് 920 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് എസ്ഐ പി. യദുകൃഷ്ണന്റെയും കണ്ണൂര്‍ ജില്ല പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമിന്റെയും നേതൃത്വത്തിലാണ് യാസിന് അലിയെ പിടികൂടിയത്. എഎസ്ഐ ഇബ്രാഹം സീതിരകത്ത്, ഡ്രൈവര്‍ സിപിഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ മന്നയിലെ അറേബ്യൻ ഹോട്ടലിന് സമീപത്ത് നിന്നാണ് 11.50 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ നീരജ് കുമാർ വലയിലാകുന്നത്. എഎസ്ഐ ഇബ്രാഹം സീതിരകത്ത്, ഡ്രൈവര്‍ സിപിഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.