x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്‍​ഡ​സ്ട്രി​യ​ല്‍ എ​ക്‌​സ്‌​പോ: ജി​ല്ല​യി​ല്‍നി​ന്ന് 1000 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും


Published: January 8, 2026 11:06 PM IST | Updated: January 8, 2026 11:06 PM IST

തൊ​ടു​പു​ഴ: ഇ​ന്ത്യ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​ക്‌​സ്‌​പോ​യി​ല്‍ ജി​ല്ല​യി​ല്‍നി​ന്ന് 1,000 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ്‌​മോ​ള്‍ സ്‌​കെ​യി​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കെ​എ​സ്എ​സ്‌​ഐ​എ​യും മെ​ട്രോ​മാ​ര്‍​ട്ടും ചേ​ര്‍​ന്നാ​ണ് ര​ണ്ടാ​മ​ത് എ​ക്‌​സ്‌​പോ​യും വ്യ​വ​സാ​യി സം​ഗ​മ​വും ഈ ​മാ​സം 16 മു​ത​ല്‍ 18 വ​രെ അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്‌​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലാണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ​യും കേ​ന്ദ്ര എം​എ​സ്എം​ഇ മ​ന്ത്രാ​ല​യ​ത്തി​ന്‍റെയും സ​ഹ​ക​ര​ണ​വും എ​ക്‌​സ്‌​പോ​യ്ക്കു​ണ്ട്. അ​ധു​നി​ക രീ​തി​യി​ലു​ള്ള ഓ​ട്ടോ​മാ​റ്റി​ക് മെ​ഷി​ന​റി​ക​ള്‍, എ​ന്‍​ജി​നി​യ​റിം​ഗ്, ഫു​ഡ്, കെ​മി​ക്ക​ല്‍, പ്ലാ​സ്റ്റി​ക്, ഓ​യി​ല്‍, ഗ്യാ​സ്, റ​ബ​ര്‍, ക​ശു​വ​ണ്ടി, കാ​ര്‍​ഷി​ക അ​ധി​ഷ്ഠി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ചൈ​ന, യു​കെ, യു​എ​സ്എ, ജ​ര്‍​മ​നി, ദ​ക്ഷി​ണ​കൊ​റി​യ, ജ​പ്പാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള അറു ന്ന ൂറോ​ളം പ്ര​മു​ഖ മെ​ഷി​ന​റി നി​ര്‍​മാ​താ​ക്ക​ള്‍ അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള പ്ര​ത്യേ​ക പ​വ​ലി​യ​നു​മു​ണ്ട്.​പു​തി​യ വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് യ​ന്ത്ര​നി​ര്‍​മാ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. ജി​ല്ല​യി​ല്‍നി​ന്നു ക​ട്ട​പ്പ​ന, ചെ​റു​തോ​ണി, അ​ടി​മാ​ലി, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് 18നു ​എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്‍ററി​ലേ​ക്ക് സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 9074242946 എ​ന്ന ‍​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ​എ​സ്എ​സ്‌​ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ വ​ഴു​ത​ല​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ജോ​ബി ചെ​റി​യാ​ന്‍, ട്ര​ഷ​റ​ര്‍ പി.​വി.​ബി​ജു, മു​ന്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ര്‍​ജ്, വൈ​സ്പ്ര​സി​ഡ​ന്‍റ് റെ​ജി വ​ര്‍​ഗീ​സ്, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ബി.​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Industrial Expo nattuvishesham local news

Recent News

Corehub Up