x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രൂ​ര്‍​ക്ക​ട ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സ​ിപ്പി​ക്കും: മ​ന്ത്രി


Published: June 21, 2026 07:00 AM IST | Updated: June 21, 2026 07:00 AM IST

പേ​രൂ​ര്‍​ക്ക​ട ജി​ല്ലാ മാ​തൃ​കാ ആ​ശു​പ​ത്രി വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ച​ര്‍​ച്ച ന​ട​ത്തു​ന്നു.

പേ​രൂ​ര്‍​ക്ക​ട: ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യവി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ് ക്കു​ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​തു പ​റ​ഞ്ഞ​ത്. ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള രോ​ഗി​ക​ളു​ടെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴി​യും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ട്. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 100 അ​ധി​ക കി​ട​ക്ക​ക​ള്‍ അ​നു​വ​ദി​ക്കും. കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കും. ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും യോ​ഗ​ത്തി​ല്‍ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ത്യാ​ഹി​ത വി​ഭാ​ഗം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി ടി.​ബി ഹാ​ന്‍​ഡ് ഹെ​ല്‍​ഡ് മെ​ഷീ​ന്‍ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ്വ​ഹി​ച്ചു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ല്‍.​ടി. സ​രി​ത കു​മാ​രി, എ​ന്‍​എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ അ​നു എ​സ്. നാ​യ​ര്‍, എ​ന്‍.​എ​ച്ച്.​എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​ര്‍​നോ​ള്‍​ഡ് ദീ​പ​ക്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബി​ന്ദു മോ​ഹ​ന്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up