x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ച്ചി​റ കെ​ട്ടു​ത്സ​വ​ത്തി​ന് അ​ഞ്ചു​കോ​ടി​യു​ടെ ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ

വെബ് ഡെസ്ക്
Published: September 20, 2026 03:33 AM IST | Updated: September 20, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

ഓ​ച്ചി​റ : ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​ത്സ​വ​ത്തി​ന് അ​ഞ്ചു​കോ​ടി​രൂ​പ​യു​ടെ ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യെ​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി ബി.​എ​സ്. വി​നോ​ദ് ജി​ല്ലാ പോ​ലീ​സ് മേ​ല​ധി​കാ​രി വി​ളി​ച്ചു​ചേ​ര്‍​ത്ത കാ​ള​കെ​ട്ടു​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

കെ​ട്ടു​ത്സ​വം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സും ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​യും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ കാ​ള​കെ​ട്ടു​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി.

വ​ലു​പ്പ​ത്തി​ല്‍ മു​ന്നി​ല്‍​നി​ല്‍​ക്കു​ന്ന അ​ഞ്ച് കെ​ട്ടു​കാ​ള​ക​ള്‍ ഉ​ത്സ​വ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പും, മ​റ്റു കെ​ട്ടു​കാ​ള​ക​ള്‍ ആ​റി​നു​മു​മ്പും പ​ട​നി​ല​ത്ത് പ്ര​വേ​ശി​ക്ക​ണം. കെ​ട്ടു​കാ​ള​ക​ള്‍​ക്കൊ​പ്പം അ​ഗ്‌​നി ശ​മ​ന​യ​ന്ത്രം നി​ര്‍​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ആം​ബു​ല​ന്‍​സ്, അ​ഗ്‌​നി​ശ​മ​ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്ക​ണം, കെ​ട്ടു​കാ​ള​ക​ള്‍​ക്കു മു​ക​ളി​ല്‍ ക​യ​റു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം, ജ​ന​റേ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ഇ​ന്ധ​നം കെ​ട്ടു​കാ​ള​ക​ള്‍​ക്കൊ​പ്പം ക​രു​താ​ന്‍ പാ​ടി​ല്ല.​തീ​പ​ട​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ഡി.​ജെ, ഫോ​ഗിം​ഗ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത് തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് വ​ഴി തി​രി​ച്ചു​വി​ടും. അ​തി​നാ​ല്‍ അ​ഴീ​ക്ക​ല്‍ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന കെ​ട്ടു​കാ​ള​ക​ള്‍ ഉ​ത്സ​വ​ദി​വ​സം രാ​വി​ലെ ഒ​ന്‍​പ​തി​നു മു​ന്‍​പ് അ​ഴീ​യ്ക്ക​ല്‍-​ആ​യി​രം​തെ​ങ്ങ് പാ​ലം ക​ട​ന്ന് കി​ഴ​ക്കു​ഭാ​ഗ​ത്ത് എ​ത്ത​ണം. ദേ​ശീ​യ​പാ​ത​യ്ക്ക് കി​ഴ​ക്കു​നി​ന്നു വ​രു​ന്ന കെ​ട്ടു​കാ​ള​ക​ള്‍ രാ​വി​ലെ ഒ​ന്‍​പ​തി​നു​ശേ​ഷം​മാ​ത്ര​മേ ദേ​ശീ​യ​പാ​ത​യി​ല്‍ ക​ട​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും പൊലി​സ് അ​റി​യി​ച്ചു.

യോ​ഗം ജി​ല്ലാ പൊലി​സ് മേ​ധാ​വി ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്റ് രാ​ജീ​വ് ക​ട​കം​പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി സെ​ക്ര​ട്ട​റി ബി.​എ​സ്. വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ഡി. പ​ത്മ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ സാ​ഗ​ര്‍ മ​ക്കാ​ടം, ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി ആ​ര്‍. വി​നോ​ദ്കു​മാ​ര്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സി​പി രാ​ജേ​ഷ്, ക​രു​നാ​ഗ​പ്പ​ള്ളി എ​സ്എ​ച്ച്ഒ. ജി. ​ഗോ​പ​കു​മാ​ര്‍, ത​ഹ​സി​ര്‍​ദാ​ര്‍ ബോ​സ് ഫ്രാ​ന്‍​സി​സ്, ഓ​ച്ചി​റ എ​സ്. ഷ​മീ​ര്‍, കാ​ര്യ​നി​ര്‍​വ​ഹ​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, കാ​ള​കെ​ട്ടു​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ലെ ത​ട​സ​ങ്ങ​ള്‍ മാ​റ്റി​ തു​ട​ങ്ങി

ഓ​ച്ചി​റ : ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​ത്സ​വ​ത്തി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​ഘാ​ത​മാ​യി നി​ല്‍​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ലെ ത​ട​സ​ങ്ങ​ള്‍ മാ​റ്റി​ത്തു​ട​ങ്ങി. കൃ​ഷ്ണ​പു​രം മു​ത​ല്‍ വ​വ്വാ​ക്കാ​വു​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ളാ​ണ് മാ​റ്റി​ത്തു​ട​ങ്ങി​യ​ത്. ഇ​തി​നാ​യി ആ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​ട​മു​ള്ള ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന​ക​വാ​ട​മാ​യ കൊ​ട്‌​നാ​ട്ട് ജം​ഗ്ഷ​നി​ലെ കു​ഴി​ക​ള്‍, ഇ​ള​കി​യ ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ള്‍ തു​ട​ങ്ങി​യ​വ മാ​റ്റി ചെ​മ്മ​ണ്ണും ക​രി​ങ്ക​ല്‍ ചീ​ളു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് മൂ​ടി​യി​ട്ടു​ണ്ട്. ഈ​ഭാ​ഗ​ത്തെ ഡി​വൈ​ഡ​റു​ക​ളും മ​റ്റ് ത​ട​സ​ങ്ങ​ളും മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​രാ​ര്‍ ക​മ്പ​നി​യാ​യ വി​ശ്വ​സ​മു​ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചു. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ത്യാ​വ​ശ്യ​മാ​യ പ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യം ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. വ​വ്വാ​ക്കാ​വ്, ബ്ലോ​ക്ക് ഓ​ഫിസ് ജം​ഗ്ഷ​ന്‍, ച​ങ്ങ​ന്‍​കു​ള​ങ്ങ​ര, വ​ലി​യ​കു​ള​ങ്ങ​ര, കൃ​ഷ്ണ​പു​രം, മു​ക്ക​ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​നി​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത ഓ​ട​ക​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ം.

അ​വി​ട​ങ്ങ​ളി​ലെ പാ​ത​യി​ലെ കു​ഴി​ക​ള്‍ നി​ര​പ്പാ​ക്കി, കെ​ട്ടു​കാ​ള​ക​ള്‍​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​വ​രാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കെ​ട്ടു​ത്സ​വം ന​ട​ക്കു​ന്ന 23ന് ​മു​ന്‍​പ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ജോ​ലി പു​രോ​ഗ​മി​ക്കു​ന്ന​ത്. തൂ​ണു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ വൈ​ദ്യു​ത ക​മ്പി​ക​ള്‍ മാ​റ്റി, താ​ത്കാ​ലി​ക മ​ര​ത്തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച് അ​തു​വ​ഴി​യാ​ണ് കേ​ബി​ളു​ക​ള്‍ വ​ലി​ച്ചി​ട്ടു​ള്ള​ത്. തു​ട​ര്‍​ന്ന് കേ​ബി​ളു​ക​ള്‍ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ്ഥി​രം​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : District News Nattuvishesham Insurance coverage Ochira Kettutsavam.

Recent News

Corehub Up