x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടു​വാ​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട് ശ​രി​വച്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്


Published: December 16, 2025 11:12 PM IST | Updated: December 16, 2025 11:12 PM IST

രാ​മ​ങ്ക​രി: കൈ​ന​ക​രി തോ​ട്ടു​വാ​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സാ​ന്പ​ത്തി​കത്ത​ട്ടി​പ്പും ക്ര​മ​ക്കേ​ടും ശ​രി​വച്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല​രും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​വ​രും ചേ​ർ​ന്ന് പ​ണം അ​പ​ഹ​രി​ക്കു​ക​യും ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്സി​ഡി ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യ​താ​യും തെ​ളി​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് കൈ​ന​ക​രി സ​ഹ​ക​ര​ണ ബാ​ങ്ക്. ക്ര​മ​ക്കേ​ടും പ​ണാ​പ​ഹ​ര​ണ​വും മൂ​ലം 13,68,582 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ബാ​ങ്കി​നു​ണ്ടാ​യ​തെ​ന്നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വി​ധ കാ​ല​ങ്ങ​ളി​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന സു​രേ​ഷ്കു​മാ​ർ, സു​ധി​മോ​ൻ ഗോ​പാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണ് ക്ര​മ​ക്കേ​ടി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ‌

2010മു​ത​ൽ 2021വ​രെ​യു​ള്ള രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്സി​ഡി, നീ​റ്റു​ക​ക്ക, വ​ളം എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​ബി​ല്ലു​ക​ൾ ഉ​ണ്ടാ​ക്കി​യ​താ​യും തെ​ളി​ഞ്ഞു. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് ജൈ​വ​കൃ​ഷി​ക്കാവ​ശ്യ​മാ​യ വ​ളം, ജൈ​വ​കീ​ട​നാ​ശി​നി എ​ന്നി​വ ന​ല്കി​യ​ത് ബാ​ങ്കുവ​ഴി​യാ​ണ്. എ​ന്നാ​ൽ, ഇ​വ വാ​ങ്ങി​യ​താ​യി രേ​ഖ​ക​ളി​ലി​ല്ല. ഇ​ട​പാ​ടു​കാ​ർ അ​റി​യാ​തെ സ​ബ്സി​ഡിത്തു​ക അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും അ​വ​ര​റി​യാ​തെ​ത​ന്നെ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. വ​ളം​ ചു​മ​ട്ടുകൂ​ലി ക​ർ​ഷ​ക​രി​ൽനി​ന്ന് ഈ​ടാ​ക്കി​യെ​ങ്കി​ലും ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ല.

സെ​ക്ര​ട്ട​റി ഇ​ൻ-ചാ​ർ​ജ് ആ​യി​രി​ക്കെ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യേ​ൽ​ക്കാ​ൻ അ​വ​ധി​യി​ൽ പോ​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വുകൂ​ടി​യാ​യ സു​ധി​മോ​ൻ ബാ​ങ്കി​ലെ സ്വ​ർ​ണം, പ​ണം, മ​റ്റു വ​സ്തു​വ​ക​ക​ൾ​എ​ന്നി​വ​യു​ടെ രേ​ഖ​ക​ൾ തു​ട​ർ​ന്നുവ​ന്ന സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ണ​ക്കു​ക​ൾ ത​മ്മി​ൽ പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ബാ​ങ്കി​ൽ ന​ട​ന്നി​ട്ടു​ള്ള പ​ണാ​പ​ഹ​ര​ണ​വും ക്ര​മ​ക്കേ​ടും അ​തീ​വ​ ഗൗ​ര​വ​ത​ര​മാ​ണ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ര​ണ്ടു​കോ​ടി മു​പ്പ​ത്തി​യെ​ട്ട് ല​ക്ഷം രൂ​പ ന​ഷ്ട​ത്തി​ലാ​ണ് ബാ​ങ്ക് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags : Investigation report nattuvisesham local news

Recent News

Corehub Up