എം.പി. ജാക്സണ്
ഇരിങ്ങാലക്കുട: അടുത്തവർഷം നവതിയാഘോഷിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായ എം.പി. ജാക്സണ് ചെയർപേഴ്സണാകും. മുൻഭരണകാലങ്ങളിലേതുപോലെ ഇക്കുറി ചെയർപേഴ്സൺപദവിക്കു കാലാവധി നിശ്ചയിക്കില്ല.
1936ൽ നിലവിൽവന്ന നഗരസഭ അടുത്തവർഷം നവതിയിലേക്കു കടക്കും. നഗരസഭയിൽ ആറാംതവണയാണ് യുഡിഎഫ് ഭരണത്തിലെത്തുന്നത്. 2005 മുതൽ 2010 വരെ എം.പി. ജാക്സണായിരുന്നു ചെയർമാൻ. 2010ൽ പൊറത്തിശേരി കൂട്ടിച്ചേർത്തശേഷം 2025 വരെ വനിതകളായിരുന്നു ചെയർപേഴ്സണ്മാർ. സോണിയ ഗിരി, ബെൻസി ഡേവിഡ്, മേരിക്കുട്ടി ജോയ്, സുജ സഞ്ജീവ്കുമാർ, നിമ്യാ ഷിജു എന്നിവരാണ് കഴിഞ്ഞ 15 വർഷമായി മാറിമാറി ചെയർപേഴ്സണ്മാരായത്.
മൂന്നിൽരണ്ടു വാർഡുകളിലും ജയിച്ച് ഭരണംനേടുമെന്നു നാമനിർദേശപത്രിക സമർപ്പിക്കുന്പോൾതന്നെ എം.പി. ജാക്സണ് അവകാശപ്പെട്ടിരുന്നു. 22 സീറ്റിൽ യുഡിഎഫും 13 സീറ്റിൽ എൽഡിഎഫും ആറു സീറ്റിൽ ബിജെപിയും ജയിച്ചു. രണ്ടു കോണ്‍ഗ്രസ് സ്വതന്ത്രരും വിജയിച്ചു. എൽഡിഎഫിനു മൂന്നുസീറ്റും ബിജെപിക്കു രണ്ടു സീറ്റും നഷ്ടമായി. യുഡിഎഫ് അഞ്ചു സീറ്റ് വർധിപ്പിച്ചു. ചന്തക്കുന്ന് വാർഡിൽ മത്സരിച്ച സ്വതന്ത്രൻ ജോസഫ് ചാക്കോയ്ക്കാണ് ഭൂരിപക്ഷം കൂടുതൽ -359 വോട്ട്.
ശക്തമായ പോരാട്ടത്തിലൂടെയാണ് മുനിസിപ്പൽ ഓഫീസ് വാർഡിൽ എം.പി. ജാക്സണും നന്പ്യങ്കാവ് വാർഡിൽ എൽഡിഎഫിലെ സി.സി. ഷിബിനും വിജയിച്ചത്.
പല വമ്പന്മാരും പരാജയപ്പെട്ടിരുന്നു. മാടായിക്കോണം വാര്‍ഡില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാലിനെ ബിജെപിയിലെ ഷാജുട്ടന്‍ പരാജയപ്പെടുത്തി. നാലുതവണ കൗണ്‍സിലറായിരുന്ന ബിജെപിയിലെ സന്തോഷ് ബോബനെ മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ കാരുകുളങ്ങര വാര്‍ഡില്‍ പരാജയപ്പെടുത്തി.