x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല​വ​റ​യൊ​രു​ങ്ങി, ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ന്ന് ദു​ക്‌​റാ​ന ഊ​ട്ടു​സ​ദ്യ


Published: July 3, 2026 02:49 AM IST | Updated: July 3, 2026 02:49 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഊ​ട്ടു​സ​ദ്യ ഒ​രു​ക്കു​ന്ന​തി​നാ​യി ക​ല​വ​റ​യി​ലെ അ​ടു​പ്പി​ലേ​ക്ക് വി​കാ​രി ഫാ.ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ തീ പ​ക​ര്‍​ന്നു​കൊ​ണ്ട് പ്രാ​ര്‍​ഥ​

ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്‌​തോ​ല​നും ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ന്ന ദു​ക്‌​റാ​ന തി​രു​നാ​ളി​ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഒ​രു​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി ഒ​രു​ക്കു​ന്ന സ്‌​നേ​ഹ​വി​രു​ന്നി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ഫാ.ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​റി​യി​ച്ചു.

പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ല​വ​റ സ​ജീ​വ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ക​ല​വ​റ​യി​ലെ അ​ടു​പ്പി​ലേ​ക്ക് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി തീപ​ക​ര്‍​ന്നു. ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും സ​ന്ന​ദ്ധ​സേ​വ​ക​രും ഊ​ട്ടു നേ​ര്‍​ച്ച ഒ​രു​ക്കു​ന്ന​തി​നാ​യി പ​ന്ത​ലി​ലും അ​ടു​ക്ക​ള​യി​ലും സ​ജീ​വ​മാ​യി.

ഇ​ന്നു രാ​വി​ലെ 7.30ന് ​ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ഊ​ട്ടു നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ്. 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ബി മേ​നോ​ത്ത് സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം.

ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ​ന്ത​ലി​ലാ​ണ് രാ​വി​ലെ 8.30 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ ഊ​ട്ടു​നേ​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യു​ടെ ദി​വ്യ​ബ​ലി​ക്കു ശേ​ഷം തി​രു​നാ​ള്‍ കൊ​ടി​യി​റ​ക്ക ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

ഇ​ന്ന​ലെ ന​ട​ന്ന രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു വ​യ്ക്ക​ല്‍ ച​ട​ങ്ങി​ന് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
കാ​ല്‍ ല​ക്ഷം പേ​ര്‍​ക്കാ​ണ് ഊ​ട്ടു​സ​ദ്യ ഒ​രു​ക്കു​ന്ന​ത്. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ ക​ള​ര്‍​പാ​റ, ട്ര​സ്റ്റി​മാ​രാ​യ പി.​ടി. ജോ​ര്‍​ജ് പ​ള്ള​ന്‍, സാ​ബു ജോ​ര്‍​ജ് ചെ​റി​യാ​ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് തൊ​ക​ല​ത്ത്, അ​ഡ്വ. എം.​എം. സാജ​ന്‍, തി​രു​നാ​ള്‍ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍, ജെ​യ്‌​സ​ണ്‍ പൊ​ന്തോ​ക്ക​ന്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ക​ല​വ​റ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​ബി ക​രി​മാ​ലി​ക്ക​ല്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ആ​നി പോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : Nattuvishesham District news

Recent News

Corehub Up