വീട്ടിൽ സന്ദർശിക്കാൻ എത്തിയ മന്ത്രി ബിന്ദു കൃഷ്ണയെ എഴുത്തുകാരൻ ടി. പദ്മനാഭൻ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നു. -ജയ്ദീപ് ചന്ദ്രൻ
കണ്ണൂർ: വനിതാ കമ്മിഷനെ മാറ്റാൻ വകുപ്പില്ലേ..? വീട്ടിലെത്തിയ മന്ത്രി ബിന്ദു കൃഷ്ണയോടു കഥാകൃത്ത് ടി. പദ്മനാഭന്റെ ചോദ്യം. കാലാവധി കഴിയാതെ ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞ മന്ത്രി ചിരിച്ചുകൊണ്ട് ഒരു ചോദ്യമെറിഞ്ഞു: ‘സർക്കാർ മാറിയപ്പോൾ കുറച്ച് മയം വന്നിട്ടില്ലേ..?’ ഇന്നലെ വിവിധ പരിപാടികൾക്കു കണ്ണൂർ ജില്ലയിലെത്തിയ മന്ത്രി രാവിലെയാണ് ടി. പദ്മനാഭനെ പള്ളിക്കുന്നിലെ വീട്ടിൽ സന്ദർശിച്ചത്.
ഗാന്ധിയെന്ന് പറഞ്ഞാൽ ഏതു ഗാന്ധിയെന്ന് ചോദിക്കുന്ന കാലമാണെന്ന് ടി. പദ്മനാഭൻ മന്ത്രിയോട് ആശങ്ക പങ്കുവച്ചു. തുടർന്ന് ഖാദി ധരിക്കുന്നതിനെക്കുറിച്ചായി സംസാരം. “1943 മുതൽ ഖാദി ധരിക്കുന്നതാണ്. ലോകത്തിലെ ഒരുമാതിരി രാജ്യങ്ങളിലൊക്കെ പോയിട്ടുണ്ട്. എല്ലാ ദിക്കിലും ഖദർ ഷർട്ടും മുണ്ടും ധരിച്ചാണ് പോയത്. വിമാനത്തിൽ ഖദർ മുണ്ടുടുത്ത ഏക വ്യക്തി ഞാനായിരുന്നു...”
സാഹിത്യ അക്കാദമിയെക്കുറിച്ചുള്ള ആശങ്കകളും പദ്മനാഭൻ പങ്കുവച്ചു: “ഇപ്പോഴത്തെ ചെയർമാൻ പറയുന്നുണ്ട് എല്ലാം ഞാൻ ഉഗ്രനാക്കുമെന്ന്. ഒരു ചുക്കും ചെയ്യാൻ കഴിയില്ല’’- ടി. പദ്മനാഭൻ പറഞ്ഞു.
Tags :