x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത്തി​യ​ൻ​മ​ല​ ക്വാ​റി: സ​ബ് ക​ള​ക്ട​റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ​


Published: June 6, 2026 06:06 AM IST | Updated: June 6, 2026 06:06 AM IST

ഒ​റ്റ​പ്പാ​ലം: സ​ബ് ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് പ​ന​മ​ണ്ണ സ്വ​ദേ​ശി​ക​ൾ. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ പ​ന​മ​ണ്ണ​യി​ലെ ക​രി​ങ്ക​ൽ​ക്വാ​റി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലാ​ണ് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ക​ഴി​ഞ്ഞ​ദി​വ​സം ക​രി​ങ്ക​ൽ ക്വാ​റി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം വി​വി​ധ വ​കു​പ്പു​ക​ളോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് നി​ൽ​ക്കു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ജ​ന​കീ​യ സ​മ​ര​സ​മി​തി​യും.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ത്ത് പ​ന​മ​ണ്ണ​യി​ലെ ഇ​ത്തി​യ​ൻ​മ​ല​യി​ലെ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ൻ​ജി​ത് സിം​ഗ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മൂ​ലം വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ണ്ടാ​യെ​ന്നും കു​ടി​വെ​ള്ളപ്ര​ശ്‌​ന​മു​ണ്ടെ​ന്നും കാ​ണി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജി​യോ​ള​ജി​യു​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളോ​ട് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് സ​ബ് ക​ള​ക്ട​ർ നി​ർ​ദേ​ശം​ന​ൽ​കി​യ​ത്.

ക്വാ​റി പ്ര​ദേ​ശ​വും പ​രാ​തി​ന​ൽ​കി​യ​വ​രു​ടെ വീ​ടു​ക​ളും സ​ബ് ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു. സ​ബ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു അ​ൻ​ജീ​ത് സി​ംഗ് പ​റ​ഞ്ഞു.

Tags : nattu vishesham Ithiyanmala Quarry

Recent News

Corehub Up