ജാവാ, യെസ്ഡി ഉടമകളും വിന്റേജ് വാഹനപ്രേമികളും തേക്കിൻകാട് മൈതാനിയിൽ ഒത്തുകൂടിയപ്പോൾ.
തൃശൂർ: ലോക ജാവാദിനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജാവാ യെസ്ഡി ഉടമകളും വിന്റേജ് വാഹനപ്രേമികളും തേക്കിൻകാട് മൈതാനിയിൽ ഒത്തുകൂടി.
വിന്റേജ് മോട്ടോർ സൈക്കിൾ ക്ലബാണു പരിപാടി സംഘടിപ്പിച്ചത്. 60 കളിലെ ജാവയും 96ൽ ഇറക്കിയ അവസാന മോഡലായ മൊണാർക് ഉൾപ്പടെ നിരവധി വാഹനങ്ങൾ റാലിയിൽ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ഹോമി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത റാലി ചിമ്മിനി ഡാമിൽ അവസാനിപ്പിച്ചു. ചിമ്മിനി വന്യജീവി ഇക്കോ ടൂറിസം വനം വകുപ്പുമായി ഒത്തുചേർന്നു വിത്തുണ്ട എറിയൽ- വനവത്കരണം പരിപാടിയി പങ്കെടുത്തു.
ക്ലബ് അംഗങ്ങളായ ഫ്രാങ്കോ ടി.ലൂയിസ്, റിജോയ് ചിറയത്ത്, ലിംഷാദ് പടുവിങ്ങൽ, അരുൺ ചേലൂർ, ശ്രീരാഗ്, ജീസൺ, സോമൻ അന്തിക്കാട്, അനന്തു നാരായണൻ, റെബി മാത്യു, വിജീഷ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ മനീഷ് പദ്മനാഭൻ നന്ദി പറഞ്ഞു.
Tags : Nattuvishesham Local News