നേമം: ജേണലിസം വിദ്യാർഥിയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് തണ്ണിക്കുഴി വടക്കേ പുത്തൻവീട്ടിൽ സന്തോഷിന്റെയും ബിന്ദുവിന്റെയും മകൻ ദീപു (21) വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ ഏഴരയോടെ നരുവാമൂട് മൊട്ടമൂട് ഗാന്ധിനഗർ റെയിൽ പാതയിൽ കണ്ടെത്തിയത്.
ദീപുവും കുടുംബവും കഴിഞ്ഞ കുറെ നാളുകളായി ബാലരാമപുരം കൊടിനടയിൽ വാടകയ്ക്കാണ് താമസം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ ജേണലിസം വിദ്യാർഥിയാണ് ദീപു. നരുവാമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരി : ശ്രുതി.
Tags : hit by train student dies Journalism student Deepu death