x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണം: എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം


Published: August 4, 2026 07:52 AM IST | Updated: August 4, 2026 07:52 AM IST

ക​ൽ​പ്പ​റ്റ: ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ൽ​പ്പ​റ്റ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന് ക​ൽ​പ്പ​റ്റ സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ദേ​വാ​ല​യ ഓ​ഫീ​സി​ൽ നി​വേ​ദ​നം ന​ൽ​കി.

നി​വേ​ദ​ക സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​താ​യി ക​ൽ​പ്പ​റ്റ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​കെ. ജേ​ക്ക​ബ്, ഫാ. ​ജോ​മി​ൻ നാ​ക്കു​ഴി​കാ​ട്ടി​ൽ, സി​സ്റ്റ​ർ ലൂ​സി​യ, ഫോ​റം ഭാ​ര​വാ​ഹി​കാ​യ ജോ​ണി പാ​റ്റാ​നി, കെ.​ഐ. വ​ർ​ഗീ​സ്, ഇ.​വി. ഏ​ബ്ര​ഹാം, ജോ​സ​ഫ് പ്ലാ​റ്റോ, ജോ​സ് മാ​ത്യു, കെ.​വി. സ​ണ്ണി, ഇ.​എം. ജോ​ണ്‍, അ​നി​ൽ പ​ള്ള​ത്ത്, സ​ന്തോ​ഷ് ചേ​രി​യം​പു​റ​ത്ത്, തോ​മ​സ് പു​ന്ന​ത്താ​നി​യി​ൽ, ഡി​ന്‍റോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham J.B. Koshy Commission

Recent News

Corehub Up