x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം : പ്ര​തി​ക​രി​ക്കാ​ൻ താ​ൻ ജോ​ത്സ്യ​ന​ല്ലെ​ന്ന് കെ​.സി. വേ​ണു​ഗോ​പാ​ൽ എം​പി


Published: March 15, 2026 11:32 PM IST | Updated: March 15, 2026 11:32 PM IST

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ൻ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​കു​മോ എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ താ​ൻ ജോ​ത്സ്യ​ന​ല്ലെ​ന്ന് കെ​.സി. വേ​ണു​ഗോ​പാ​ൽ എം​പി. അ​മ്പ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കു​മോ എ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ അ​മ്പ​ല​പ്പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യു​ണ്ടെ​ന്ന് കെ​.സി. വേ​ണു​ഗോ​പാ​ൽ മ​റു​പ​ടി ന​ൽ​കി.

ഇ​പ്പോ​ൾ അ​ങ്ങ​നെ ഒ​രു ചോ​ദ്യം എ​ന്താ​ണ്? ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണ്.​ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ യു​ഡി​എ​ഫി​ന് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യു​ണ്ട്.

യു​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ​യു​ള്ള​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യം വി​ജ​യി​ക്കു​ന്ന​തു​മാ​യ മ​ണ്ഡ​ല​മാ​ണ് അ​മ്പ​ല​പ്പു​ഴ. ഏ​തൊ​ക്കെ സീ​റ്റി​ൽ എ​ങ്ങ​നെ​യൊ​ക്കെ മ​ത്സ​രി​ക്ക​ണം എ​ന്നു​ള്ള​ത് പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ക്കും.​ അ​മ്പ​ല​പ്പു​ഴ​യു​ടെ കാ​ര്യ​ത്തി​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ്.​ വീ​ണ്ടും പി​ണ​റാ​യി സ​ർ​ക്കാ​ർ വ​രു​ന്ന​തി​ൽ അ​ദ്ദേ​ഹം സ​ന്തോ​ഷ​വാ​നാ​ണോ എ​ന്ന​ത് അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് കേ​ര​ള ജ​ന​ത ഒ​ട്ടും ആ​ഗ്ര​ഹി​ക്കാ​ത്ത കാ​ര്യ​മാ​ണ്. യ​ഥാ​ർ​ഥ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​രേ സ്വ​ര​ത്തി​ൽ എ​തി​ർ​ക്കു​ന്ന​ത് ഈ ​ഭ​ര​ണ​ത്തു​ട​ർ​ച്ച​യെ​യാ​ണ്.

ഒ​രു മൂ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ലോ​ചി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ്. ഈ ​സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ ജ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​ന​മെ​ടു​ത്തു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags : K.C. Venugopal MP nattuvishesham local news

Recent News

Corehub Up