x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​പ​ങ്ക​ജാ​ക്ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി ജീ​വി​തം ഹോ​മി​ച്ച നേ​താ​വ്: മ​നോ​ജ് ഭ​ട്ടാ​ചാ​ര്യ

വെബ് ഡെസ്ക്
Published: August 29, 2026 01:42 AM IST | Updated: August 29, 2026 01:42 AM IST

ആ​ർ​എ​സ്പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കെ. ​പ​ങ്ക​ജാ​ക്ഷ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് ഭ​ട്ടാ​ചാ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്യു​

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വി​തം ഹോ​മി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കെ. ​പ​ങ്ക​ജാ​ക്ഷ​ന്‍റേതെ​ന്ന് ആ​ർ​എ​സ്പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് ഭ​ട്ടാ​ചാ​ര്യ. ആ​ർ​എ​സ്പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മ​ന്ത്രി​യു​മാ​യ കെ. ​പ​ങ്ക​ജാ​ക്ഷ​ന്‍റെ പ​തി​നാ​ലാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ര​വ​ധി ത​വ​ണ മ​ന്ത്രി​യാ​യി​രു​ന്ന കെ. ​പ​ങ്ക​ജാ​ക്ഷ​നെ​തി​രെ ഒ​രു ആ​രോ​പ​ണം പോ​ലും ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ക​ഴി​യാ​തി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​റ​ക​ള​ഞ്ഞ തൊ​ഴി​ലാ​ളി സ്നേ​ഹം വെ​ളി​വാ​ക്കുന്ന​താ​ണെ​ന്ന് മു​ൻ​മ​ന്ത്രി ബാ​ബു ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.

യു​ടി​യു​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ.​എ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ആ​ർ.​എ​സ്. ഡാ​ഗ​ർ, ശ​ത്രു​ജി​ത്ത് സിം​ഗ്, കെ.​ജ​യ​കു​മാ​ർ, കെ.​എ​സ്. സ​ന​ൽ​കു​മാ​ർ, വി. ​ശ്രീ​കു​മാ​ര​ൻ നാ​യ​ർ, കെ. ​ച​ന്ദ്ര​ബാ​ബു, കോ​രാ​ണി ഷി​ബു, ഡോ.​കെ. ബി​ന്നി, കെ.​സി​സി​ലി, പി.​ശ്യാം​കു​മാ​ർ, ക​രി​ക്ക​കം സു​രേ​ഷ്, അ​ജ​യ് ഘോ​ഷ്, ചാ​ക്ക വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കെ.​പ​ങ്ക​ജാ​ക്ഷ​ൻ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews leader

Recent News

Corehub Up