x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളാ​ടി ദു​ര​ന്തം: മാ​റ്റി​പ്പാ​ര്‍​പ്പി​ക്കേ​ണ്ട​വ​രു​ടെ അ​ന്തി​മ​പ​ട്ടി​ക അ​ടു​ത്ത​യാ​ഴ്ച

വെബ് ഡെസ്ക്
Published: July 25, 2026 01:09 AM IST | Updated: July 25, 2026 01:09 AM IST

​ക​ള്ളാ​ടി​ക്ക​ടു​ത്ത് മ​ണ്ണി​ടി​ച്ചി​ലി​ല്‍ ത​ക​ര്‍​ന്ന വീ​ട്.

മേ​പ്പാ​ടി: വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ ക​ള്ളാ​ടി​ക്കു സ​മീ​പം ക​ഴി​ഞ്ഞ് ഏ​ഴി​ന് മ​ണ്ണി​ടി​ഞ്ഞ പ്ര​ദേ​ശ​ത്തു​നി​ന്നു മാ​റ്റി​പ്പാ​ര്‍​പ്പി​ക്കേ​ണ്ട​വ​രു​ടെ അ​ന്തി​മ പ​ട്ടി​ക അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, 12 വാ​ര്‍​ഡു​ക​ളി​ലെ 200 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ദു​ര​ന്തം​സ്ഥ​ല​ത്തി​ന് 500 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള കു​ടും​ബ​ങ്ങ​ള്‍, മീ​നാ​ക്ഷി പു​ഴ​യു​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കേ​ണ്ട​ത്.

ഇ​വ​രു​ടെ പ​ട്ടി​ക റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് ര​ണ്ട് ദി​വ​സ​ത്തി​ന​കം കൈ​മാ​റും. അ​തോ​റി​റ്റി പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന മു​റ​യ്ക്ക് അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. പ​ട്ടി​ക​യി​ലു​ള്ള കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന. വാ​ട​ക​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച മാ​സ​വാ​ട​ക 6,000 രൂ​പ ല​ഭ്യ​മാ​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Kalladi Tragedy

Recent News

Corehub Up