പുന്നമുക്കിന് സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിന്റെ മധ്യഭാഗം തകർന്ന നിലയിൽ
കുണ്ടറ: വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിന്റെ നടുഭാഗം പിളര്‍ന്നു. കുണ്ടറയില്‍ രണ്ടിടത്തായി റോഡിന്റെ മധ്യഭാഗവും റോഡരികും വെള്ളത്തിന്റെ പ്രഷര്കൊണ്ട് ടാറിംഗ് പൊട്ടി വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു.
കൊട്ടിയം റൂട്ടില്‍ പുന്നമുക്ക് ജംഗ്ഷന് സമീപമാണ് റോഡരികും മധ്യഭാഗവും പൊട്ടിയൊലിക്കുന്നത്. കുണ്ടറയുടെ വിവിധ പ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകളിലും മറ്റും ഇതാണ് അവസ്ഥ. വാട്ടര്‍ അഥോറിറ്റിയുടെ അലംഭാവം ദിനംപ്രതി കൂടി വരുന്നതായി നാട്ടുകാര്‍ പറയുന്നു.