കാടു തെളിച്ച് ചെടി നടുന്നു.
റാന്നി: മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയില്‍ മൂന്നു വര്‍ഷം മുമ്പ് മാലിന്യങ്ങള്‍ നീക്കം ചെയ്ത് സുന്ദരമാക്കിയ കനകപ്പലം - വെച്ചൂച്ചിറ റോഡരികില്‍ വീണ്ടും ചെടികള്‍ നടുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഫൗണ്ടേഷന്റെ പ്രവര്‍ത്തകരും വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്ക്നിക് കോളജ് എന്‍എസ്എസ് യൂണിറ്റും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ചെടി നടീലില്‍ പങ്കാളികളായി.
ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാലുകിലോമീറ്റര്‍ റോഡരികിലെ 52 ടണ്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്കരിച്ച ശേഷമാണ് റോഡിന്റെ വശങ്ങളിലെ കാടുകള്‍ നീക്കം ചെയ്ത് ചെടികള്‍ നട്ടത്. എരുമേലി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പ് എരുമേലി റേഞ്ചിന്റെയും പൂര്‍ണ സഹകരണം പദ്ധതിക്കു ലഭിച്ചിരുന്നു. പിന്നീട് നിരീക്ഷണ കാമറകളും സ്ഥാപിച്ച് വനം വകുപ്പിനെ ഏല്പിച്ചു. മഴക്കാലത്ത് കാടുകള്‍ വളര്‍ന്നു കയറി ചെടികള്‍ നശിക്കാതെയിരിക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി കാടുതെളിക്കല്‍ നടന്നു.
നഷ്ടപ്പെട്ട ചെടികള്‍ക്ക് പകരം പുതിയ ചെടികള്‍വച്ച് പാതയോരം സുന്ദരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനും പിന്തുണ അറിയിക്കുന്നതിനും ധാരാളം പേര് എത്തിയിരുന്നു.
ചെടി നടീല്‍ ജോലികളുടെ ഉദ്ഘാടനം ഹരിതം അരണ്യകം പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ മേജര്‍ എം. ജി. വര്‍ഗീസ് നിര്‍വഹിച്ചു. പ്രസിഡന്റ് ടി. കെ. സാജു, സെക്രട്ടറി ജോണ്‍ സാമുവേല്‍, ജോണ്‍ വി. തോമസ്, എന്എസ്്എസ്് പ്രോഗ്രാം ഓഫീസര്‍ ബി. ജ്യോതി ബസു, വത്സമ്മ ജോണ്‍, ജ്യോതിക രാജേഷ്, ബേബി വല്യാന്റപറമ്പില്‍, എസ്. അമൃത്, ശ്രീശ്യാം, ഹെവന്‍ സി. ടിജോ, സോളമന് വെള്ളാംകുഴിയില്‍, ദാമോദരന്‍, വിബിന് സുരേഷ്, എന്‍ സന്തോഷ്, മുഹമ്മദ് ബാസിം എന്നിവര്‍ നേതൃത്വം നല്കി.
Tags : road NattuVishasham DistrictNews