x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞ​ങ്ങാ​ട്-​ക​ല്യോ​ട്ട്-​ബേ​ഡ​കം കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 31, 2026 04:47 AM IST | Updated: October 31, 2026 04:47 AM IST

കാ​ഞ്ഞ​ങ്ങാ​ട്-​ക​ല്യോ​ട്ട്-​ബേ​ഡ​കം കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് കെ.​ നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ ഫ്ലാഗ്്ഓ​ഫ് ചെ​യ്യു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും ബേ​ഡ​ക​ത്തേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ ആ​രം​ഭി​ച്ച സ​ര്‍​വീ​സ് കെ.​ നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ ഫ്ലാഗ് ഓ​ഫ് ചെ​യ്തു.

രാ​വി​ലെ 9.45നു ​കാ​ഞ്ഞ​ങ്ങാ​ട് നി​ന്നാ​രം​ഭി​ച്ച് പെ​രി​യ-​ക​ല്യോ​ട്ട് -താ​ന്നി​യ​ടി വ​ഴി​യാ​ണ് ബേ​ഡ​ക​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ക. 10.45നു ​ബേ​ഡ​ക​ത്ത് നി​ന്ന് തി​രി​ച്ച് ഉ​ദ​യ​പു​രം-​ത​ടി​യ​ന്‍​വ​ള​പ്പ്-​ക​ല്യോ​ട്ട് കു​മ്പ​ള-​പാ​റ​പ്പ​ള്ളി വ​ഴി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തും.

ച​ട​ങ്ങി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ത്യ​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​കെ.​ ബാ​ബുരാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു പ​ത്മ​നാ​ഭ​ന്‍, എം.​ അ​സി​നാ​ര്‍, ബി.​പി.​ പ്ര​ദീ​പ്കു​മാ​ര്‍, ധ​ന്യ സു​രേ​ഷ്, ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, സി.​വി.​ ഭാ​വ​ന​ന്‍, എം.​ കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പ്ര​വീ​ണ്‍ തോ​യ​മ്മ​ല്‍ കെ.​പി.​ ബാ​ല​കൃ​ഷ്ണ​ന്‍, പി.​എം.​ അ​ഗ​സ്റ്റി​ന്‍, പ​ത്മ​കു​മാ​ര്‍ മൂ​രി​യാ​നം, മു​സ്ത​ഫ പാ​റ​പ്പ​ള്ളി എ​ന്നി​വ​ര്‍ പങ്കെടുത്തു.

Tags :

Recent News

Corehub Up